കൊറോണ: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടുപേര്‍ നിരീക്ഷണത്തില്‍

Editor

അടൂര്‍: പത്തനംതിട്ടയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 0471- 2309250, 2309251, 2309252 എന്നിവയാണ് നമ്പരുകള്‍. സംശയനിവാരണത്തിനായും വിവരങ്ങള്‍ കൈമാറുന്നതിനായും കോള്‍ സെന്ററിലേക്ക് വിളിക്കാം.

കോവിഡ്-19 വൈറസ് ബാധ വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കും അവരുടെ കുടുംബാഗംങ്ങളുമുള്‍പ്പെടെ അഞ്ചുപേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത്രയധികം പേരില്‍ സംസ്ഥാനത്ത് കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുള്‍പ്പെടെ 2,000 പേരെ കണ്ടെത്താനുള്ള വലിയ ശ്രമമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തുന്നത്.

ഫെബ്രുവരി 29-ന് ഖത്തര്‍ എയര്‍വേസിന്റെ ക്യു.ആര്‍-126 വെനീസ്-ദോഹ, ക്യു.ആര്‍- 514 ദോഹ-കൊച്ചി വിമാനത്തിലെത്തിയവരെയാണ് കണ്ടെത്തേണ്ടത്. ഈ വിമാനങ്ങളില്‍ സഞ്ചരിച്ച് സംസ്ഥാനത്തെത്തിയവര്‍ എത്രയുംവേഗം ജില്ലാ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം കൊറോണ ഭീതി നിലനില്‍ക്കുന്നതിനിടെ 15 പേര്‍ പത്തനംതിട്ടയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് സ്ത്രീകളുമുണ്ട്. അടൂര്‍ താലൂക്കാശുപത്രിയില്‍ രണ്ടുപേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഒമ്പത് പേരുമാണ് ചികിത്സയിലുള്ളത്. ഇവരെ നിരീക്ഷിച്ചുവരികയാണ്.

58 പേരാണ് ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതേസമയം പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള ചിലരുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പൊതു ചടങ്ങുകളും വിവാഹങ്ങളും മാറ്റിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നിരീക്ഷണത്തിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കൊറോണ: ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് ശൗചാലയത്തില്‍ പോയ യുവാവ് ചാടിപ്പോയി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ