ജില്ലയിലെ എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭ്യമാക്കണം: ആന്റോ ആന്റണി എം.പി
പത്തനംതിട്ട: ജില്ലയിലെ എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭ്യമാക്കുവാന്‍ ഗ്രാമ പഞ്ചായത്തു തലത്തില്‍ ബാങ്കുകളുടെ സഹകരണത്തോടെ ക്യാമ്പയിന്‍ സംഘടിപ്പിക്കണമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മോണിറ്ററിംങ് സമിതി യോഗത്തില്‍ (ദിഷ) അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.പി. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന എല്ലാ പദ്ധതികളും അവരിലേക്ക് എത്തിക്കണം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുവാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന കര്‍ഷക സഭകള്‍ നടത്തണമെന്നും എം.പി പറഞ്ഞു. ജില്ലയില്‍ പൊതുവെ എല്ലാ പദ്ധതികളും തൃപ്തികരമായ പുരോഗതിയാണ് കാഴ്ച്ച വയ്ക്കുന്നതെന്നും മാര്‍ച്ച് 31 ന് ഉള്ളില്‍ എല്ലാ പദ്ധതികളും നൂറു ശതമാനം നേട്ടം കൈവരിക്കണമെന്നും ജില്ലാ തല മേധാവികളോട് എം.പി നിര്‍ദേശിച്ചു.
2019 ഡിസംബര്‍ 31 വരെ ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതിയാണ് യോഗത്തില്‍ അവലോകനം ചെയ്തത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ ഉപയോഗത്തില്‍ സംസ്ഥാനത് ജില്ല മൂന്നാം സ്ഥാനത്താണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ലേബര്‍ ബജറ്റില്‍ 140 ശതമാനം കരസ്ഥമാക്കാന്‍ ജില്ലയ്ക്ക് സാധിച്ചു.
കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന പദ്ധതികള്‍ അവരിലേക്കെത്തിക്കുവാന്‍ വാര്‍ഡ് തലത്തിലുള്ള കാമ്പയിനുകള്‍ സംഘടിപ്പിക്കണമെന്ന് ദിശ മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശിച്ചു. ജില്ലയില്‍ പലയിടത്തും വരള്‍ച്ച അനുഭവപ്പെട്ടു തുടങ്ങിയ സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റി പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാ മോഹന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറും ദിഷ കണ്‍വീനറുമായ എന്‍.ഹരി , വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Your comment?