ക്രൂഡ് ഓയില്‍ പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് നദിയില്‍ തീപിടിത്തം

Editor

ഗുവാഹത്തി: ക്രൂഡ് ഓയില്‍ പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ഡിഹിങ് നദിയില്‍ തീപിടിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്. രണ്ടു ദിവസമായി തീ തുടരുകയാണ്.സെന്‍ട്രല്‍ ടാങ്ക് പമ്പില്‍ ഉണ്ടായ സാങ്കേതിക തകരാണ് തീപിടിത്തതിന് കാരണമെന്ന് ഓയില്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രണവിധേയമാണെന്നും പരിഹരിക്കാന്‍ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തിയെന്നും അധികൃതര്‍ അറിയിച്ചു. അസംസ്‌കൃത എണ്ണ നദിയിലേക്ക് ഒഴുകിയതിനെത്തുടര്‍ന്ന് ആളുകള്‍ തീ കത്തിച്ചിരിക്കാമെന്ന് അവര്‍ ആരോപിച്ചു.

സംഭവത്തില്‍ ഇതുവരെ പരുക്കുകളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാലിത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകാമെന്ന ആശങ്ക ഉയര്‍ത്തി. നദിയിലെ മലിനീകരണം തടയാന്‍ വിദഗ്ധ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ക്രൂഡ് ഓയില്‍ വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും

ആര്‍ത്തവം ഉണ്ടോയെന്ന് അറിയാനായി വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015