പൗരത്വ ഭേദഗതി ബില്ലിനെതിരെ എംപിമാര്‍ നയിച്ച മാര്‍ച്ചില്‍ ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി അടൂര്‍ പ്രകാശ് എംപിയുടെ ലോങ്ങ് മാര്‍ച്ച്;കോന്നിക്ക് പിന്നാലെ ആറ്റിങ്ങലിനും പ്രിയപ്പെട്ടവനായി അഡ്വ.അടൂര്‍ പ്രകാശ്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ നയിച്ചലോങ്ങ് മാര്‍ച്ചില്‍ ശ്രദ്ധേയമായി മാറിയത് ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് നയിച്ച ലോങ്ങ് മാര്‍ച്ചാണ്. തുടക്കം മുതല്‍ അവസാനം വരെയുള്ള വന്‍ ജനപങ്കാളിത്വം തന്നെയായിരുന്നു മാര്‍ച്ചിന്റെ ശ്രദ്ധേയ ഘടകം. പ്രധാന ജംഗ്ഷനുകളിലെല്ലാം ആറ്റിങ്ങലിന്റെ ജനനായകന് നല്‍കിയത് ഉജജ്വല സ്വീകരണം. മൂവായിരിത്തിലധികം പേരാണ് കല്ലമ്പലത്തു നിന്നു കണിയാപുരത്തേക്ക് മൂവായിരിത്തലധികം പേരാണ് ഒഴുകിയെത്തിയത്. ആലംകോട് ജംഗ്ഷനില്‍ വ്യാപാരികളും നാട്ടുകാരും എംപിയെ സ്വീകരിച്ചപ്പോള്‍ കച്ചേരി ജംഗ്ഷനില്‍ കെ.പി.എസ്.റ്റി.എ പ്രവര്‍ത്തകരും, കോടതിക്ക് സമീപം എംപിമാരും സ്വീകരണം നല്‍കി.
ലോങ്ങ് മാര്‍ച്ച് കടുവയില്‍ പള്ളിക്കു സമീപം എത്തിയപ്പോള്‍ ഒരു സംഘം അയ്യപ്പഭക്തന്മാര്‍ മുഗള്‍ രാജവംശത്തിന്റെ കിരീടം അണിയിച്ചു കൊണ്ട് അടൂര്‍ പ്രകാശിനെ വരവേറ്റു.
മുന്‍ മന്ത്രിയും കോന്നി എംഎല്‍എയുമായിരുന്ന അടൂര്‍ പ്രകാശ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപി എ .സമ്പത്തിനെതിരെ പരാജയെപ്പെടുത്തിയാണ് ആറ്റിങ്ങലിന്റെ പ്രിയപ്പെട്ട ജനപ്രതിനിധിയായി മാറിയത്.ലോങ്ങ് മാര്‍ച്ച്കല്ലമ്പലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സമാപന സമ്മേളനം കണിയാപുരത്ത് കെ.സുധാകരന്‍ എംപിയും ഉദ്ഘാടനം ചെയ്തു.എഐസിസി വക്താവ് ജയ്വീര്‍ ഷെര്‍ഗില്‍ മുഖ്യ പ്രഭാഷണം നടത്തി.
Your comment?