വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വധുവിനെ കാണാതായി

Editor

കല്ലമ്പലം: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പുലര്‍ച്ചെഒന്നരയോടെ വധുവിനെ കാണാതായി. പൈവേലിക്കോണം സ്വദേശിയായ യുവാവിനൊപ്പം യുവതി നാട് വിട്ടതായി സംശയിക്കുന്നുവെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. വിവാഹത്തിനു വാങ്ങിയ 20പവനും കൊണ്ടുപോയെന്നു പരാതിയിലുണ്ട്.. സീമന്തപുരം സ്വദേശിനി ഇന്നലെ ഉച്ചക്ക് പള്ളിക്കല്‍ സുമിയ്യ ഓഡിറ്റോറിയത്തില്‍ കല്ലറ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യേണ്ടതായിരുന്നു.

വിവാഹത്തലേന്നത്തെ സല്‍ക്കാരങ്ങള്‍ക്കു ശേഷം രാത്രി 11 മണിവരെയുവതി ബന്ധുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഉറക്കത്തിനിടെ എഴുന്നേറ്റ മാതാവാണ് മകള്‍ വീട്ടിലില്ലെന്ന് ആദ്യം മനസ്സിലാക്കിയത്. തുടര്‍ന്നു വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയ ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വരന്റെ വീട്ടുകാരെയും വിവരമറിയിച്ചു

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കണ്ണിനു കര്‍പ്പൂരമായി കലിയുഗവരദന്‍

മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി: ജനറേറ്ററിന്റെ ഒരുഭാഗം പൊട്ടിത്തെറിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ