രാജ്യത്തെ താടിക്കാരിലെ ചാംപ്യനാണീ കൊടുമണ്‍ സ്വദേശി പ്രവീണ്‍ പരമേശ്വര്‍

Editor

കൊടുമണ്‍: രാജ്യത്തെ താടിക്കാരിലെ ചാംപ്യനാണീ കൊടുമണ്‍ സ്വദേശി. 7 വര്‍ഷം കൊണ്ട് വളര്‍ത്തിയെടുത്ത 38 ഇഞ്ച് താടിയുടെ ഉടമ എന്നതിലുപരി സിനിമാ താരം കൂടിയാണ്. ഗുരുഗ്രാമില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പിലാണ് ഒന്നാം സ്ഥാനം നേടിയത്. ഇതുവരെ രാജസ്ഥാനും പഞ്ചാബും ആയിരുന്നു ആധിപത്യം നേടിയിരുന്നത്. ടെക്‌നോ പാര്‍ക്കില്‍ ഐടി എന്‍ജിനീയറായിരുന്ന പ്രവീണിന്റെ സിനിമാ മോഹമാണ് താടിയെയും വളര്‍ത്തിയത്.

ആദ്യ സിനിമ ടമാര്‍ പഠാര്‍. പിന്നീട് കലി, ഇടി, ഷേര്‍ലക്ക് ഹോംസ്, ഗാനഗന്ധര്‍വന്‍, സണ്‍ഡേ ഹോളിഡേ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. അസോഷ്യേറ്റ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. 7 വര്‍ഷം മുന്‍പ് സിനിമയില്‍ അഭിനയിക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ താടി കുറവായതിന്റെ പേരില്‍ തഴയപ്പെട്ട സംഭവം ഇപ്പോഴും പ്രവീണ്‍ ഓര്‍ക്കുന്നു. പിന്നീട് അതൊരു വാശിയിലേക്കു മാറി. തുടര്‍ന്ന് താടി എടുത്തിട്ടില്ല. ഉള്ളത് വെട്ടി വൃത്തിയായി സൂക്ഷിക്കുന്നു. സ്വന്തമായി കഥ എഴുതി സിനിമ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് പ്രവീണ്‍.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കാമുകനൊപ്പം കറങ്ങാന്‍ പോയത് വീട്ടിലറിയാതിരിക്കാന്‍ തട്ടിക്കൊണ്ടു പോകല്‍

നടിയാകാന്‍ അടൂര്‍ സ്വദേശി കാമുകി; ‘സുരക്ഷ’ ഉറപ്പാക്കാന്‍ തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോയ കാമുകനും സുഹൃത്തുക്കളും ക്ലൈമാക്‌സില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ