
തിരുവനന്തപുരം: ഇന്നു മുതല്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് കേരളത്തില്‍ നിരോധനം. ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്കാണ് നിരോധനം .500 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ളക്കുപ്പികളും നിരോധിച്ചു. എന്നാല്‍ ധാന്യങ്ങള്‍ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് നിരോധനമില്ല. നിരോധനമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചാലും വിറ്റാലും ആദ്യതവണ പതിനായിരം രൂപയും ആവര്‍ത്തിച്ചാല്‍ ഇരുപത്തിയയ്യായിരം രൂപയും തുടര്‍ന്നാല്‍ അന്‍പതിനായിരം രൂപയും പിഴയൊടുക്കേണ്ടി വരും.
വ്യാപാരികളുടെ പ്രതിഷേധമുയരുന്നുണ്ടെങ്കിലും നിരോധനത്തിനുള്ള തീയതി നീട്ടേണ്ടെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണു സര്‍ക്കാര്‍. അതേസമയം, നിരോധനം കാര്യക്ഷമമായി നടപ്പാക്കാനുള്ള നടപടികളൊന്നും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ല. ജനുവരി 1 മുതല്‍ പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നവംബറില്‍ ഇറക്കിയ ഉത്തരവില്‍ ഭേദഗതികള്‍ വരുത്തി കഴിഞ്ഞ 17നു സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരുന്നു.
Your comment?