സമരച്ചൂടില്‍ പഴയ കെഎസ്യുക്കാലം പഴകുളം മധുവിനെ ഓര്‍മ വന്നു: യുവാക്കളെ പിന്നിലാക്കി പാഞ്ഞു ചെന്ന് ചവിട്ടിയത് പൊലീസ് ബാരിക്കേഡിന്: പിന്നൊന്നും ഓര്‍മയില്ല: യുഡിഎഫിന്റെ പത്തനംതിട്ട കലക്ടറേറ്റ് മാര്‍ച്ചിനിടെ കാലൊടിഞ്ഞ് കെപിസിസി സെക്രട്ടറി പഴകുളം മധു ആശുപത്രിയില്‍
പത്തനംതിട്ട: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരേ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് ബാരിക്കേഡ് ചവിട്ടി മറിക്കാന്‍ ശ്രമിച്ച കെപിസിസി സെക്രട്ടറി പഴകുളം മധുവിന്റെ കാലൊടിഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെ കലക്ടറേറ്റിന് മുന്നിലാണ് സംഭവം. കെപിസിസിയുടെ ആഹ്വാനമനുസരിച്ച് വിവിധ ഡിസിസികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇവിടെയും മാര്‍ച്ച് സംഘടിപ്പിച്ചത്. പത്തനംതിട്ട ഡിസിസി ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി കലക്ടറേറ്റിന് മുന്നില്‍ സമാപിച്ചു.
മാര്‍ച്ചിന്റെ മുന്‍നിരയിലാണ് മുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരുന്നു. കലക്ടറേറ്റിന് മുന്നില്‍ എത്തിയപ്പോഴേക്കും പിന്‍നിരയിലുണ്ടായിരുന്ന കെഎസ്യു, യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍നിരയിലേക്ക് ഓടിക്കയറി. ഈ സമയം പൊലീസ് റോഡില്‍ ബാരിക്കേഡ് നിരത്തി സമരക്കാരെ തടയുകയായിരുന്നു. യുവാക്കള്‍ ഓടി മുന്നില്‍ കയറുന്നതു കണ്ടാണ് പഴകുളം മധുവും മുന്നോട്ടു കുതിച്ചത്. യുവനേതാക്കളെ പിന്നിലാക്കി മുന്നില്‍ കയറിയ ഓടിയ പഴകുളം മധു പൊലീസ് ബാരിക്കേഡിനിട്ട് ശക്തിയായി ചവിട്ടുകയായിരുന്നു. ഒറ്റച്ചവിട്ടിന് തന്നെ കാലിന് പരുക്കേറ്റു. ഉടന്‍ തന്നെ നേതാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ എക്‌സ്‌റേ എടുത്തപ്പോഴാണ് ഇടതു കാലിന്റെ എല്ലിന് പൊട്ടലുണ്ടായെന്ന് വ്യക്തമായത്. തുടര്‍ന്ന് പ്ലാസ്റ്ററിട്ട് വിശ്രമത്തിലാണ്. ധര്‍ണ ആന്റോ ആന്റ്ണി എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, പി സി മോഹന്‍രാജ്, പന്തളം സുധാകരന്‍, അഡ്വ. കെ സുരേഷ്‌കുമാര്‍, വെട്ടുര്‍ ജ്യോതി പ്രസാദ്, സാമുവേല്‍ കിഴക്ക് പുറം തുടങ്ങിയവര്‍ സംസാരിച്ചു.
Your comment?