മലയാളികള്‍ മനസ്സുവെച്ചാല്‍ ചരിത്രം സൃഷ്ടിക്കാം….: പന്തളം സ്വദേശി ജോര്‍ജിമാത്യു

Editor

നിങ്ങള്‍ ഒരു NO പറഞ്ഞാല്‍ ഏതൊരു മത്സരം പോലെ ഈ മത്സരവും അവസാനിക്കും….പക്ഷേ നിങ്ങളുടെ ഒരു YES…. നിങ്ങളുടെ ഒരു ഷെയര്‍…. നിങ്ങളുടെ ഒരു ലൈക്… നിങ്ങളുടെ ഒരു വോട്ട്…. അത് ചരിത്രമാകും…. വരാനിരിക്കുന്ന ഒരുപാട് പോളാര്‍ എക്‌സ്പിഡിഷനുകള്‍ക്ക് YES പറയുവാന്‍ ധൈര്യം പകരുന്ന ചരിത്രം…. മലയാളികള്‍ക്ക് വിജയിക്കൊടി പാറിക്കുവാനുള്ള ചരിത്രം…..

ഞാന്‍ പറഞ്ഞു വരുന്നത് പോളാര്‍ എക്‌സ്പിഡിഷനെ കുറിച്ചാണ്…

ഫിയേല്‍രാവേന്‍ എന്ന സ്വീഡന്‍ കമ്പനി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന പര്യാടനങ്ങളില്‍ ഏറ്റവും പ്രയാസമേറിയതും മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റര്‍ വരുന്ന ആര്‍ട്ടിക്ക് മേഖല മുറിച്ചു കടക്കുന്നതുമായ അതിസാഹസികമായ പ്രകടനമാണ് ഫിയേല്‍രാവേന്‍ ആര്‍ട്ടിക് പോളാര്‍ എക്‌സ്പിഡിഷന്‍

പോളാര്‍ എക്‌സ്പിഡിഷനില്‍ മെഡിറ്ററേനിയന്‍ റീജിയണില്‍ നിന്നും മത്സരിക്കുവാന്‍ മലയാളത്തിന് അഭിമാനമായി പന്തളം സ്വദേശി ജോര്‍ജി മാത്യുവും…..

ഈ റീജിയണിലെ ഏക മലയാളിയെ ജോര്‍ജിയെ വിജയിപ്പിക്കുവാന്‍ നമുക്ക് കൈകോര്‍ക്കാം സുഹൃത്തുക്കളെ….

130 ഓളം രാജ്യങ്ങളില്‍ നിന്നും 20 പേര്‍ക്കാണ് ഈ സാഹസിക യാത്രയുടെ ഭാഗം ആകുവാന്‍ സാധിക്കുന്നത്. ഈ രാജ്യങ്ങളെ 10 വിഭാഗങ്ങളായി തരംതിരിച്ചു ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനം വഴി വോട്ടിങ്ങില്‍ ആദ്യ സ്ഥാനത്തെത്തുന്ന പ്രതിനിധികള്‍ക്കാണ് ആര്‍ട്ടിക്ക് ദൗത്യത്തിന് ആദ്യം അര്‍ഹത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തില്‍ തിരഞ്ഞെടുക്കപെടും.

തെരഞ്ഞെടുക്കപ്പെടുന്ന
സാഹസികാ യാത്രാ
സ്‌നേഹികളോടൊപ്പം നോര്‍വേയിലെ മഞ്ഞുമൂടിയ പര്‍വതങ്ങളില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.സ്വീഡനിലെ പാല്‌സ,മഞ്ഞു മൂടിയ ടോണ്‍ നദി തുടങ്ങി ആര്‍ട്ടിക്കിലെ വന്യതയിലൂടെയാണ് യാത്ര.പരിശീലനം ലഭിച്ച 200 ഓളം നായ്ക്കള്‍ വലിക്കുന്ന മഞ്ഞു വണ്ടികളിലാണ് യാത്ര.

എല്ലാവരും ഒരു മിനിറ്റ് മാറ്റി വച്ചു ജോര്‍ജിക്കുവേണ്ടി വോട്ട് ചെയ്യണം, മാത്രമല്ല മാക്‌സിമം ഷെയര്‍ ചെയ്തു കൂടുതല്‍ ആളുകളില്‍ എത്തിക്കുകയും വേണം.

ഡിസംബര്‍ 10 വരെ മാത്രമേ വോട്ടിംഗ് ഉള്ളൂ…

എല്ലാവരും താഴെ ലിങ്കില്‍ കയറി വോട്ട് ചെയ്യൂ..

https://polar.fjallraven.com/contestant/?id=7252

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

23 വര്‍ഷങ്ങള്‍ക്കു ശേഷം കോന്നി മണ്ഡലം തിരിച്ചുപിടിച്ച് എല്‍ഡിഎഫ്

ആ പയ്യന്‍ കുറേക്കാലമായി ട്രൗസറിന്റെ ഒരു ഹോളില്‍ കൂടിയാണ് കാലിട്ടിരിക്കുന്നത്. കൊല്ലം കുറേയായില്ലേ ഇങ്ങനെ നില്‍ക്കുന്നത്..! സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി ഒരു ഫോണ്‍ കാള്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015