ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു: വെള്ളിയാഴ്ച പത്തനംതിട്ടയില്‍ മഞ്ഞജാഗ്രത
തിരുവനന്തപുരം: അറബിക്കടലിലെ ‘മഹ’ ചുഴലിക്കാറ്റിനുപിന്നാലെ, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു. ഇതും മഹയെപ്പോലെ അതിതീവ്ര ചുഴലിയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ കാറ്റും കേരളത്തെ നേരിട്ടു ബാധിക്കില്ല.
ബംഗാള്‍ ഉള്‍ക്കടലില്‍ അന്തമാന്‍ സമുദ്രത്തോടു ചേര്‍ന്നുണ്ടായ ന്യൂനമര്‍ദം കാറ്റായി മാറുമ്പോള്‍ ‘ബുള്‍ബുള്‍’ എന്നാണ് പേര്. പാകിസ്താന്‍ നിര്‍ദേശിച്ച പേരാണിത്. ബുധനാഴ്ച ഇത് ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്. എട്ടാംതീയതിയോടെ കാറ്റ് അതിതീവ്രമാകും.
മഞ്ഞജാഗ്രത
കേരളത്തില്‍ വ്യാഴം മുതല്‍ ശനിവരെ വ്യാപകമഴയ്ക്കു സാധ്യതയുണ്ട്. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.
Your comment?