ഏറത്ത് സര്‍വീസ് സഹകരണ ബാങ്കിലെ പണം തിരിമറി: പ്രതി 23 വര്‍ഷത്തിനു ശേഷം പിടിയില്‍
അടൂര്‍ :ഏറത്ത് സര്‍വീസ് സഹകരണ ബാങ്കിലെ പണം തിരിമറിയുമായി ബന്ധപ്പെട്ട കേസില്‍ കോട്ടയം വിജിലന്‍സ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ബാങ്ക് മുന്‍ സെക്രട്ടറി 23 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. 25 വര്‍ഷം മുന്‍പ് നടത്തിയ പണാപഹരണ കേസില്‍ അടൂര്‍ മണക്കാല തുവയൂര്‍വടക്ക് പ്ലാവിറ വീട്ടില്‍ മോഹനചന്ദ്രനെ (66) ആണ് പത്തനംതിട്ട വിജിലന്‍സ് സംഘം തൃശൂരില്‍ നിന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. 1994ല്‍ ആണ് കേസിനാസ്പദമായ സംഭവം.
11,94,288 രൂപ ബാങ്കില്‍ നിന്ന് തട്ടിയെടുത്തെന്നാണ് ആരോപണം. 1996 ല്‍ വിജിലന്‍സ് രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തതോടെ മോഹനചന്ദ്രന്‍ വിദേശത്തേക്ക് കടന്നു. അടുത്തിടെ തൃശൂരില്‍ സഹോദരിയുടെ വീട്ടില്‍ എത്തുമെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടികൂടുന്നത്.
തിരുവനന്തപുരം വിജിലന്‍സ് കോടതി മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ഉള്‍പ്പെട്ട അന്നത്തെ കാഷ്യര്‍ ചൂരക്കോട് സ്വദേശി ഗോപിനാഥക്കുറുപ്പ് കേസെടുത്തതോടെ ജീവനൊടുക്കിയിരുന്നു. തിരുവനന്തപുരം റേഞ്ച് എസ്പിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി ഹരി വിദ്യാധരന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനില്‍കുമാര്‍, എസ്.അനീഷ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Your comment?