
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ രജൗറിയില്‍ സൈനികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രജൗറിയിലെ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ആര്‍മി ബ്രിഗേഡ് ആസ്ഥാനത്തേയ്ക്കാണ് പ്രധാനമന്ത്രി എത്തിയത്. 2014നു ശേഷം ഇതു മൂന്നാം തവണയാണ് കശ്മീരിലെ സൈനികര്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിക്കുന്നതെങ്കിലും 370-ാം വകുപ്പ് നീക്കിയതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണ് ഇത്.
ജമ്മു കശ്മീരില്‍ ആദ്യമായി ഇന്ത്യന്‍ സൈന്യം എത്തിയതിന്റെ വാര്‍ഷികാഘോഷ വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നതും യാദൃശ്ചികമായി. പാക്കിസ്ഥാന്‍ സൈന്യവും സായുധ സംഘങ്ങളും ചേര്‍ന്ന് കശ്മീരിനെ ആക്രമിച്ച 1947ലാണ് ഇന്ത്യന്‍ സൈന്യം ആദ്യമായി കശ്മീരിലെത്തുന്നത്. കശ്മീരിലെ ഭരണകൂടം ഇന്ത്യയുടെ സഹായം തേടുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയതോടെ പാക്കിസ്ഥാന്‍ ആക്രമണത്തില്‍ നിന്നു പിന്മാറി.
നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടു. ലക്ഷങ്ങള്‍ മരിക്കുകയും അഭയാര്‍ഥികളായിത്തീരുകയും ചെയ്തു. അവരോടു (പാക്കിസ്ഥാന്‍) നമുക്ക് യാതൊരു വൈരാഗ്യവുമില്ലെന്നു മോദി ദീപാവലി ആഘോഷത്തിനിടെ സൈനികരോടു പറഞ്ഞു. എന്നാല്‍, അവര്‍ ജമ്മു കശ്മീര്‍ പിടിച്ചെടുക്കാനുള്ള ഗൂഢാലോചന നടത്തി. നമ്മുടെ ധീരരായ സൈനികര്‍ അവരുടെ പദ്ധതികള്‍ പരാജയപ്പെടുത്തി.
#Diwali is sweeter when celebrated with our brave soldiers. pic.twitter.com/skO2SfcwJ3
— Narendra Modi (@narendramodi) October 27, 2019
Your comment?