5:33 pm - Wednesday November 26, 4617

ഇന്ത്യ-പാക്ക് ക്രിക്കറ്റ് പരമ്പര: പ്രധാനമന്ത്രിമാരുടെ അനുമതി വേണമെന്ന് ബിസിസിഐ

Editor

കൊല്‍ക്കത്ത: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനഃരാരംഭിക്കണമെങ്കില്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ അനുമതി വേണമെന്ന് ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി. ഇന്ത്യ- പാക്കിസ്ഥാന്‍ പരമ്പരകള്‍ വീണ്ടും ആരംഭിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഗാംഗുലി.

ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര തുടങ്ങുമോയെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോടുമാണു ചോദിക്കേണ്ടത്. ഇരുവരുടെയും അനുമതിയോടെ മാത്രമേ മല്‍സരങ്ങള്‍ ആരംഭിക്കാന്‍ സാധിക്കൂ. അതിനാല്‍ ചോദ്യത്തിന് ഉത്തരം നല്‍കാനാകില്ല- ഗാംഗുലി പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ആദ്യമായി ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കാനിറങ്ങുമ്പോള്‍ ടീമിനെ നയിച്ചത് ഗാംഗുലിയായിരുന്നു.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്നു മുതല്‍ :മത്സരത്തിന്റെ 5 ദിവസവും മഴയ്ക്കു സാധ്യത

രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ