ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്നു മുതല്‍ :മത്സരത്തിന്റെ 5 ദിവസവും മഴയ്ക്കു സാധ്യത

Editor

പന്തിന്റെ ‘ടേണ്‍’ കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കാന്‍ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും തയാറായിക്കഴിഞ്ഞു. കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയെ പൂട്ടാനുള്ള ദൗത്യം ദക്ഷിണാഫ്രിക്കന്‍ ഇടംകൈ സ്പിന്നര്‍ കേശവ് മഹാരാജിന്.പുണെയിലെ ജയത്തോടെ 3 മത്സര പരമ്പര നേടാമെന്നതാണ് ആദ്യ ടെസ്റ്റ് 203 റണ്‍സിനു ജയിച്ച ഇന്ത്യയുടെ കണക്കുകൂട്ടല്‍. ആദ്യ ടെസ്റ്റിലെ ടീമിനെ ഇന്ത്യ നിലനിര്‍ത്തിയേക്കും. മത്സരത്തിന്റെ 5 ദിവസവും മഴയ്ക്കു സാധ്യതയുണ്ട്.

ഒരേയൊരു ടെസ്റ്റിനു മാത്രമാണു പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) സ്റ്റേഡിയം മുന്‍പ് ആതിഥ്യം വഹിച്ചിട്ടുള്ളത്. 2017ല്‍ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് ആയിരുന്നു അത്. ഓസീസ് ഇടംകൈ സ്പിന്നര്‍ സ്റ്റീവ് ഒക്കിഫ് 2 ഇന്നിങ്‌സിലും 6 വിക്കറ്റ് വീതം നേടി തിളങ്ങിയ മത്സരം 333 റണ്‍സിനാണ് ഇന്ത്യ തോറ്റത്.

മത്സരം 3 ദിവസം കൊണ്ട് അവസാനിച്ചതിനു പിന്നാലെ, പിച്ചിന്റെ നിലവാരം മോശമാണെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) റിപ്പോര്‍ട്ടും നല്‍കി.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇന്ത്യ -ദക്ഷിണാഫ്രിക്ക ജൂനിയര്‍ക്രിക്കറ്റ് പ്രവേശനപ്പരീക്ഷാ പരമ്പര ഇന്നു മുതല്‍

ഇന്ത്യ-പാക്ക് ക്രിക്കറ്റ് പരമ്പര: പ്രധാനമന്ത്രിമാരുടെ അനുമതി വേണമെന്ന് ബിസിസിഐ

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ