കടമ്പനാട്:ലോകപോഷകാഹാര മാസാചരണത്തോടനുബന്ധിച്ച് കടമ്പനാട് വടക്ക് കുണ്ടോംവെട്ടത്ത് ഐ.സി.ഡി.എസ്. സെന്റര്‍ 66-ാം നമ്പര്‍ അങ്കണവാടിയില്‍ ഉണ്ണിയൂട്ടും പോഷകാഹാര വിഭവങ്ങല്‍ നിരത്തിയുള്ള കളമൊരുക്കലും നടന്നു. പഴങ്ങളും വിവിധതരം പച്ചക്കറികളും ഇലവര്‍ഗ്ഗങ്ങളും ഉപയോഗിച്ച് മനോഹരമായ പോഷകാഹാര കളമാണ് ഒരുക്കിയത്. സവാള, കൊച്ചുള്ളി, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, വാഴക്കൂമ്പ്, തക്കാളിപ്പഴം, മുരിങ്ങഇല, പച്ചമുളക്, വഴുതനങ്ങ, മാതളനാരങ്ങ തുടങ്ങിയവ ഉപയോഗിച്ചാണ് കളമൊരുക്കിയത്. കളമൊരുക്കിനും ഉണ്ണിയൂട്ടിനും നേതൃത്വം നല്‍കിയത് അങ്കണവാടി വര്‍ക്കറും വാര്‍ഡ്‌മെമ്പറുമായ ജെ. സതിയമ്മയാണ്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?