കെ. എസ്. ആര്‍. ടി. സി അടൂര്‍ മണിപ്പാല്‍ സര്‍വ്വീസ് വെട്ടിച്ചുരുക്കി :സ്വകാര്യ സര്‍വ്വീസ് ലോബിയെ സഹായിക്കാന്‍ ആണെന്ന് ആരോപണം
അടൂര്‍: കെ. എസ്. ആര്‍. ടി. സി ഡിപ്പോയില്‍ നിന്നും മണിപ്പാലിലേക്ക് പ്രതിദിന സര്‍വ്വീസ് നടത്തിവന്ന സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ ആഴ്ച്ചയില്‍ നാല് ദിവസമായി വെട്ടിച്ചുരുക്കി. അടൂര്‍ ഡിപ്പോയില്‍ നിന്നും കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ്, മംഗലാപുരം, ഉടുപ്പി വഴി മണിപ്പാലിലേക്കുള്ള ഏക സര്‍വ്വീസാണ് ഇത്. വൈകിട്ട് 4.20 ന് പുറപ്പെട്ട് രാവിലെ 5.55 ന് മണിപ്പാലിലെത്തുന്ന ബസ് വരുമാനക്കുറവുകാരണമാണ് സര്‍വ്വീസ് പരിമിതപ്പെടുത്തിയതെന്ന് അടൂര്‍ എ. റ്റി. ഒ അജീഷ്‌കുമാര്‍ പറയുന്നു. 16000, 18000 രൂപ ശരാശരി കളക്ഷന്‍ ലഭിക്കുന്ന സര്‍വ്വീസിന് 28000 രൂപ ഡീസല്‍ ചിലവ് വരുന്നതായും എ. റ്റി. ഒ കൂട്ടിച്ചേര്‍ത്തു. എ. റ്റി. ഒയുടെ വാദം ശരിയല്ലന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തി. 65000 രൂപ ശരാശരി വരുമാനം ലഭിച്ചിരുന്നതായി ജീവനക്കാര്‍ പറയുന്നു. സര്‍വ്വീസ് പരിമിതപ്പെടുത്തിയതുമൂലം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഭീമമായ തുക നല്‍കി സ്വകാര്യ ബസിന് ആ്ശ്രയിക്കേണ്ട അവസ്ഥയാണ്. സ്വകാര്യ ബസ് ഉടമകളെ സഹായിക്കുന്ന സമീപനമാണ് കെ. എസ്. ആര്‍. ടി. സി അധികൃതരുടേതെന്ന പരാതിയാണ് യാത്രക്കാര്‍ക്ക്.
Your comment?