ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം രണ്ടാം മാസവും മുടങ്ങി. കേരളം ഉള്‍പ്പെടെ ഒരു സര്‍ക്കിളുകളിലും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. എന്നു കിട്ടുമെന്ന് സൂചനയുമില്ല. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ എംടിഎന്‍എല്‍ ജീവനക്കാര്‍ക്കും 2 മാസമായി ശമ്പളം മുടങ്ങി. കേരളത്തിലെ ഉള്‍പ്പെടെ ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാര്‍ക്ക് കരാര്‍ത്തുക 6 മാസമായി കിട്ടുന്നില്ല. ഓണം ബാങ്ക് അവധികള്‍ വരുന്നതിനാല്‍ കേരളത്തിലെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് ഇത്തവണ ഓണം ‘പരിധിക്കു പുറത്താകും’
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിഎസ്എന്‍എല്ലിനായുള്ള രക്ഷാ പാക്കേജ് ഈ മാസം മൂന്നാം ആഴ്ചയോടെ നടപ്പാക്കിയേക്കും. 4 ജി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണു തുടങ്ങുക. ബിഎസ്എന്‍എല്‍- എംടിഎന്‍എല്‍ എന്നിവയുടെ ആസ്തി ബാധ്യതകള്‍ പുതിയ കമ്പനിയിലേക്ക് (എസ്പിവി) മാറ്റുന്ന നടപടിയും ആരംഭിക്കും. കേന്ദ്രമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ രക്ഷാ പാക്കേജ് നിര്‍ദേശങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നല്‍കിയിരുന്നു.
Your comment?