സംസ്ഥാന പോലീസ് മേധാവിയുടെ ജനകീയ അദാലത്ത്; 218 കേസുകള്‍ പരിഗണിച്ചു
പത്തനംതിട്ട:സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പത്തനംതിട്ടയില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ 218 കേസുകള്‍ പരിഗണിച്ചു. കേസുകള്‍ ഏറ്റവും ദ്രുതഗതിയില്‍ നീതിയുക്തമായി അന്വേഷണം പൂര്‍ത്തിയാക്കി ഫയല്‍ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറും. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍ ഡിജിപി പൊതു ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിച്ചു. 30 സിവില്‍ സ്വഭാവമുള്ള പരാതികളും പോലീസ് ഉദ്യോഗസ്ഥരുടെ 25 പരാതികളും അദാലത്തില്‍ പരിഗണിച്ചു.
ശബരിമല മണ്ഡലകാലത്തേക്കുള്ള ഒരുക്കങ്ങള്‍ രണ്ടു മാസം മുമ്പു തന്നെ ആരംഭിച്ചു കഴിഞ്ഞതായി ഡിജിപി പറഞ്ഞു. തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. ദര്‍ശനത്തിനുള്ള സൗകര്യം, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ക്കായി പുതിയ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സെപ്റ്റംബര്‍ പതിനഞ്ചോടെ നടപടികള്‍ പൂര്‍ത്തിയാകുമെന്നും ഡിജിപി പറഞ്ഞു.
പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച ഡിജിപി ജ്വല്ലറി മോഷണ കേസ് അന്വേഷണത്തില്‍ പോലീസിനെ സഹായിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, അഡീഷണല്‍ എസ്പി എസ്. ശിവപ്രസാദ്, പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവ്, അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്, ഡിസി ആര്‍ ബി ഡി വൈ എസ് പി സന്തോഷ് കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാര്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്, തിരുവല്ല ഡിവൈഎസ്പി ഉമേഷ് കുമാര്‍, ഡിവൈഎസ്പി രാജ്കുമാര്‍, വനിതാ സിഐ ഉദയമ്മ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?