കൂടംകുളം സമരസമിതി നായകനും ഓര്‍ത്തഡോക്‌സ് പള്ളിയിലെ അസി. വികാരിയുമായിരുന്ന ഫാ. ഡേവിഡ് ജോയി തൂങ്ങിമരിച്ചതെന്ന് പോലീസ്
കടമ്പനാട്് : കൂടംകുളം ഭരണസമിതി നായകനും കടമ്പനാട്് സെന്റ്തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരിയുമായിരുന്ന കൂടല്‍ പൈറ്റുകാല മനക്കരയില്‍ ഫാ.ഡേവിഡ് ജോയി (റോയി, 43) ന്റെ മരണം തൂങ്ങിമരണമെന്ന് പേലീസ് സ്ഥിതീകരിച്ചു. സംസ്‌കാരശുശ്രൂഷകള്‍ കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിസെമിത്തേരിയില്‍ നടക്കും.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പള്ളി ചുമതലകളില്‍ നിന്ന് ഫാ. ഡേവിഡ് ജോയിയെ ഭദ്രാസനാധിപന്‍ ഇടപെട്ട് കുറച്ച് ദിവസത്തേക്ക് മാറ്റിനിര്‍ത്തിയതായി പറയുന്നു.പള്ളി ചുമതലയുള്ള ചിലര്‍ ഭദ്രാസനാധിപന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ മാറ്റിനിര്‍ത്തലെന്ന് പറയുന്നു. അന്നു മുതല്‍ ഇദ്ദേഹം മാനസികസംഘര്‍ഷത്തിലായിരുന്നു.
ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് കൂടലിലുള്ള വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം ാണപ്പെട്ടത്. പള്ളിയില്‍ നിന്ന് മടങ്ങുമ്പോള്‍ പലരോടും കാണിച്ചുതരാമെന്ന് പറഞ്ഞതായും പറയന്നു. 2018ല്‍ കൂടംകുളം സമരസമിതിയില്‍ പ്രസിഡന്റായിരുന്നു ഫാ. ഡേവിഡ്‌ജോയി. ശുദ്ധമനസ്സിനുടമയായിരുന്നെങ്കിലും ക്ഷിപ്രകോപിയായിരുന്ന ഫാദറിന് ശത്രുക്കള്‍ ഉണ്ടായിരുന്നത്രെ. എന്നാല്‍ കുടംകുളം പ്രശ്‌നങ്ങളും മരണവുമായി ബന്ധപ്പെടുത്തി രക്ഷപ്പെടാനാണ് മരണത്തിനുത്തരവാദികളെന്ന് പറയപ്പെടുന്ന ചിലരുടെ നീക്കം.
Your comment?