
ദുബായ്: ശസ്ത്രക്രിയയെ തുടര്‍ന്നു മുംബൈ സ്വദേശിനി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ബെറ്റീസ് കേക്ക് ടെയിസ്റ്റിലൂടെ പ്രശസ്തയായ ബെറ്റി റിതാ ഫെര്‍ണാണ്ടസ് ആണു മരിച്ചത്. യുവതിയുടെ ഇടുപ്പിനാണ് ശസ്ത്രക്രിയ നടത്തിയത്.
ബെറ്റി റിതാ ഫെര്‍ണാണ്ടസ് ഈ മാസം 9ന് ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചതായി അല്‍ സഹ്‌റ ആശുപത്രി സിഇഒ ഡോ.മൊഹായം അബ്ദുല്‍ ഗനിയാണ് അറിയിച്ചത്. ശസ്ത്രക്രിയയുടെ പുരോഗതി അപ്പപ്പോള്‍ തങ്ങള്‍ യുവതിയുടെ കുടുംബത്തെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. വിദഗ്ധ സംഘമാണ് അന്വേഷണം നടത്തുന്നതെന്ന് ഹെല്‍ത്ത് റഗുലേഷന്‍ വിഭാഗം സിഇഒ ഡോ. മര്‍വാന്‍ അല്‍ മുല്ല പറഞ്ഞു.ബെറ്റി റിതയ്ക്ക് ഭര്‍ത്താവും രണ്ടും മക്കളുമുണ്ട്.
കഴിഞ്ഞയാഴ്ച 24 വയസുള്ള സ്വദേശിനി ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധാവസ്ഥയിലായത് വാര്‍ത്തയായിരുന്നു.
Your comment?