ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമിലെ യൊഹാന്‍ ക്രൈഫ് അരീനയില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനെ വീഴ്ത്തി ഫൈനലില്‍ പ്രവേശിച്ചു. കൂടുതല്‍ എവെ ഗോളുകള്‍ അടിച്ചതിന്റെ ബലത്തിലാണ് ടോട്ടനത്തിന്റെ കന്നി ഫൈനല്‍ പ്രവേശം. അങ്ങനെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ ഒരു ഓള്‍ ഇംഗ്ലീഷ് ഫൈനലായി. ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ കളിക്കുന്ന നാല്‍പതാമത്തെ ടീമെന്ന ബഹുമതിയും ടോട്ടനം സ്വന്തമാക്കി.
ആദ്യപാദത്തില്‍ ഒരു ഗോളിന് തോറ്റ്, രണ്ടാപാദത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡ് വഴങ്ങിയശേഷമായിരുന്നു ടോട്ടനത്തിന്റെ ഉജ്വല തിരിച്ചുവരവ്. രണ്ടാംപാദത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ വിജയിച്ചത്. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് സ്‌പേഴ്‌സിന് അത്ഭുതവിജയം സമ്മാനിച്ചത്. അവസാന വിസിലിന് നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ച ഗോള്‍ മൗറയുടെ ബൂട്ടില്‍ നിന്നു പിറന്നത്. 55, 59 മിനിറ്റുകളിലായിരുന്നു ആദ്യ രണ്ട് ഗോളുകള്‍.
അഞ്ചാം മിനിറ്റില്‍ മിന്നുന്നൊരു ഹെഡ്ഡറിലൂടെ യുവതാരം മാത്യാസ് ഡിലിറ്റാണ് അയാക്‌സിനെ ആദ്യം മുന്നിലെത്തിച്ചത്. 35-ാം മിനിറ്റില്‍ ടോട്ടനം പ്രതിരോധത്തെ ഞെട്ടിച്ചൊരു ഇടങ്കാലന്‍ വെടിയുണ്ട കൊണ്ട് ഹക്കിം സിയെക്ക് ലീഡുയര്‍ത്തി.
Your comment?