
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴക്ക് കാരണമായേക്കാവുന്ന ഫാനി ചുഴലിക്കാറ്റ് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കനത്ത മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച മണിക്കൂറില്‍ 30-50 കിലോമീറ്റര്‍ വേഗതയിലും 29, 30 തീയ്യതികളില്‍ മണിക്കൂറില്‍ 40-60 കിമീവേഗതയിലും കേരളത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
കേരളത്തില്‍ ചില സ്ഥലങ്ങളില്‍ 29,30 തീയതികളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ശക്തമായ മഴ സാധ്യതയെ തുടര്‍ന്ന്മഞ്ഞ അലേര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചിരുന്നു.
30ന് കോട്ടയം ,എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട് ജില്ലകളില്‍ ശക്തമായ മഴ സാധ്യതയെ തുടര്‍ന്നമഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴസാധ്യയുള്ളതിനാല്‍ കനത്ത ജാഗ്രതാ നിര്‍ദേശവും ദുരന്ത നിവാരണ വകുപ്പ് നല്‍കുന്നുണ്ട്.
മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴിനും പകല്‍ ഏഴിനും ഇടയില്‍ മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക.മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ റോഡുകള്‍ക്ക് കുറുകെ ഉള്ള ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
Your comment?