കൊല്ലം: ഓച്ചിറയില്‍ മാതാപിതാക്കളെ ആക്രമിച്ചു രാജസ്ഥാന്‍ സ്വദേശിയായ പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണം രാജസ്ഥാനിലേക്ക്. ബെംഗളൂരുവില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെയും അടുപ്പമുണ്ടായിരുന്ന യുവാവിനെയും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് അന്വേഷണം പെണ്‍കുട്ടിയുടെ ജന്മദേശത്തേക്കും വ്യാപിപ്പിച്ചത്.കേസിലെ മുഖ്യ പ്രതി മുഹമ്മദ് റോഷനും പെണ്‍കുട്ടിയും റോഡ് മാര്‍ഗം എറണാകുളത്ത് എത്തി അവിടെ നിന്ന് ട്രെയിനില്‍ ബെംഗളൂരുവിലേക്കു കടന്നുവെന്നാണു പൊലീസിന്റെ നിഗമനം. ഓച്ചിറ പൊലീസ് ബെംഗളൂരുവിലെത്തി രമ്ടു ദിവസം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണു മറ്റൊരു സംഘത്തെ രാജസ്ഥാനിലേക്ക് അയച്ചത്. ഇരുവരും ഇനിയും മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യാത്തതും അന്വേഷണത്തിനു തടസ്സമാകുന്നു.
അഞ്ചു ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ ഉപവാസ സമരം ആരംഭിച്ചു. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.ഓച്ചിറ പള്ളിമുക്കിനു സമീപം ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ മകളെ കഴിഞ്ഞ 18 നു രാത്രിയാണു തട്ടിക്കൊണ്ടുപോയത്. മുഖ്യപ്രതി മുഹമ്മദ് റോഷന്‍. കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡിലാണ്.
Your comment?