തുര്‍ക്കിഷ് എയര്‍ലെയിന്‍സ് വിമാനം ആകാശച്ചുഴിയില്‍: 29 യാത്രക്കാര്‍ക്ക് പരുക്കേറ്റു
ഇസ്താംബുളില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ തുര്‍ക്കിഷ് എയര്‍ലെയിന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 29 യാത്രക്കാര്‍ക്ക് പരുക്കേറ്റു. വിമാനം അടിയന്തരമായി നിലത്തിറക്കി. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു മുന്‍പായിരുന്നു അപകടം. പൈലറ്റിന്റെ നിര്‍ദ്ദേശപ്രകാരം വിമാനത്താവളത്തില്‍ നേരത്തെ തന്നെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ന്യൂയോര്‍ക്കിലേക്ക് വന്ന ബോയിങ് 777 വിമാനമാണ് യാത്രക്കാര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യേണ്ടിവന്നത്. 329 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നാലു യാത്രക്കാരുടെ നില ഗുരതരമാണ്. ഒരാളുടെ കാലിന് പൊട്ടലുണ്ട്. മിക്കവരുടെയും തലയും കൈകാലുകളും പൊട്ടി രക്തം വന്നു. പെട്ടെന്നുണ്ടായ കുലുക്കത്തെ തുടര്‍ന്ന് വിമാനത്തിനകത്ത് യാത്രക്കാര്‍ പറക്കുന്ന കാഴ്ച കാണാമായിരുന്നുവെന്നാണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
പരുക്കേറ്റവരില്‍ കുട്ടികളും സ്ത്രീകളും വിമാനത്തിലെ ജീവനക്കാരും ഉള്‍പ്പെടും. ലാന്‍ഡ് ചെയ്യാന്‍ 45 മിനിറ്റ് ശേഷിക്കെയാണ് വിമാനം കുലുങ്ങിയതും ഭീകരാന്തരീക്ഷം സംഭവിച്ചതും. ശാന്തമായി പറക്കുന്നതിനിടെ പെട്ടെന്നായിരുന്നു കുലുക്കം സംഭവിച്ചത്. ഒന്നോ രണ്ടോ സെക്കന്‍ഡ് മാത്രമാണ് അത് സംഭവിച്ചത്. എന്നാല്‍ അനന്തരഫലം ഭീകരമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്.
യാത്രക്കാരില്‍ ചിലര്‍ നിലത്തു വീണു. ചിലരെ മുകളിലേക്ക് എടുത്തിട്ടു. തല സീലിങ്ങില്‍ ചെന്നിടിച്ചു രക്തം വന്നു. രക്തം വന്നു തറയില്‍ കിടക്കുന്നവരെയും കാണാമായിരുന്നു. ഇതിനിടെ ചിലര്‍ ദൈവത്തെ വിളിച്ചു കരയുന്നുണ്ടായിരുന്നു. കുറഞ്ഞ നേരത്തെ ഭീകര ദൃശ്യങ്ങള്‍ ട്വീറ്റുകളില്‍ കാണാം.
29 cilvēki cietuši, kad "Turkish Airlines" lidmašīna iekļuva turbulences zonā pirms nolaišanās #Ņujorka #ASV.
🎥 @CeFaanKim pic.twitter.com/gTwdS2z8IL— BreakingLV (@breakinglv) March 10, 2019
Your comment?