മനാമ: ബഹ്റൈനില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ സഗയ റെസ്റ്റോറന്റില്‍ ഒത്തുചേര്‍ന്നു.
ഒഴിവു ദിവസ്സങ്ങളില്‍ മൃതദേഹം കൊണ്ടുപോകന്നതിനും, ഒപ്പം മോര്‍ച്ചറിയിലെയും കാലതാമസം ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കി പരിഹാരം കാണുന്നതിനും ഡോ: പി.വി. ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് കെ.ടി. സലിം വിഷയം അവതരിപ്പിച്ചു സ്വാഗതം പറയുകയും, സുബൈര്‍ കണ്ണൂര്‍ ചര്‍ച്ചക്ക് തുടക്കമിട്ടു.സുധീര്‍ തിരുനിലത്ത്, രാമത്ത് ഹരിദാസ്, പി.ടി. നാരായണന്‍ , ബിജു മലയില്‍, വിനീഷ് . എം. പി, അഷ്റഫ് തോടന്നൂര്‍ , ഷ്ബീര്‍. എം., സുരേഷ് മണ്ടോടി, ജിതേഷ് ബാബു , സൈനല്‍ , സുനില്‍. എം.ഡി , ഷാഫി പറക്കാട്ട , രാജേഷ് ചേരാവള്ളി , ജോര്‍ജ് കെ. മാത്യു , ചന്ദ്രന്‍ തിക്കോടി, സലാം മമ്പാട്ടുമൂല , ഷിബു , സുരേഷ് കെ. നായര്‍, സാനി പോള്‍ , എ. സി. എ ബക്കര്‍, അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. പ്രശ്നപരിഹാരത്തിന് ഡോ: ചെറിയാന്റെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുവാനും, ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ കൂടുന്നതിനാല്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ ഏറ്റെടുക്കുവാന്‍ മുന്നോട്ടുവരുന്ന കൂട്ടായ്മകളെയും സംഘടനകളെയും സഹായിക്കുവാനും, ഖത്തറില്‍ പ്രാബല്യത്തില്‍ വന്ന മൃതദേഹ നടപടികള്‍ പെട്ടെന്ന് തീര്‍ക്കുന്നതിനുള്ള ഏക ജാലക സംവിധാനം ബഹ്റൈനിലും നടപ്പാക്കുവാന്‍ അധികാരികള്‍ക്ക് നല്‍കുന്ന നിവേദനത്തില്‍ അഭ്യര്‍ത്ഥിക്കുവാനും യോഗം തീരുമാനം എടുത്തു.
Your comment?