കെ.പി റോഡിന്റെ ദുരവസ്ഥക്കെതിരെ യുഡിഎഫ് നടത്തിയ പിക്കറ്റിംഗില്‍ ബഹുജന പ്രതിഷേധമിരമ്പി. മാസങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ അടൂര്‍ ടൗണ്‍ പൂര്‍ണ്ണമായും സ്തംഭിപ്പിക്കുന്ന തരത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് പി .മോഹന്‍രാജ്
അടൂര്‍:കെ.പി റോഡിന്റെ ദുരവസ്ഥക്കെതിരെ യുഡിഎഫ് നടത്തിയ പിക്കറ്റിംഗില്‍ ബഹുജന പ്രതിഷേധമിരമ്പി. വാട്ടര്‍ അതോറിറ്റി, പിഡബ്ലുഡി ഉദ്യോഗസ്ഥരുടെയും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടേയും അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് കെപി റോഡ് മണിക്കൂറുകളോളം പിക്കറ്റ് ചെയ്തത്.
രൂക്ഷമായപൊടിശല്യത്തിന് ഒരു വരിഹാരവുമില്ല, വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ട സ്ഥിതി, പെട്ടികടകള്‍ പോലും തുറക്കാന്‍ കഴിയുന്നില്ല തുടങ്ങി നിരവധി ബുദ്ധിമുട്ടുകളാണ് പൊതുജനങ്ങള്‍ അനുഭവിക്കുന്നത്.
പിഡബ്ലുഡി പടിക്കല്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകള്‍ ,വ്യാപാര സ്ഥാപനങ്ങളിലെ ഉടമകള്‍, ജീവനക്കാര്‍, മോട്ടോര്‍ വാഹന തൊഴിലാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു.
സിംഗ്‌നല്‍ ജംഗ്ഷനില്‍ നടന്ന കെപി റോഡ് ഉപരോധം മുന്‍ ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു.
മാസങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ അടൂര്‍ ടൗണ്‍ പൂര്‍ണ്ണമായും സ്തംഭിപ്പിക്കുന്ന തരത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെപിസിസി സെക്രട്ടറി അഡ്വ.പഴകുളം മധു, വ്യാപാര വ്യവസായി ഏകോപന സമതി പ്രസിഡന്റ് ജോര്‍ജ്ജ് ബേബി, തേരകത്ത് മണി, തോപ്പില്‍ ഗോപകുമാര്‍, ഏഴംകുളം അജു, അഡ്വ.ബിജു വര്‍ഗ്ഗീസ്, എസ്.ബിനു,മണ്ണടി പരമേശ്വരന്‍, ഡി. ശശികുമാര്‍, ബാബു ദിവാകരന്‍,ആനന്ദപ്പള്ളി സുരേന്ദ്രന്‍, രാഹുല്‍ മാംങ്കൂട്ടത്തില്‍, ഷൈജു ഇസ്മയില്‍, പറക്കോട് മുരളി എന്നിവര്‍ പ്രസംഗിച്ചു.
പിഡബ്ലുഡി ഓഫീസ് പടിക്കല്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ഉമ്മന്‍ തോമസ്, എം.ആര്‍ ജയപ്രസാദ്, ഇ.എ ലത്തീഫ്,പി.കെ മുരളി, മനു തയ്യില്‍, നിസാര്‍ കാവിളയില്‍, സാലു ജോര്‍ജ്ജ് ,കുഞ്ഞുകുഞ്ഞമ്മ ജോസഫ്, സുധാ കുറുപ്പ്, ഗീതാ ചന്ദ്രന്‍,
അന്നമ്മ എബ്രഹാം, മുംതാസ്, വിമലാ മധു, സുധാ പത്മകുമാര്‍, നിരപ്പില്‍ ബുഷ്‌റ,റഷീദാലി പാറയ്ക്കല്‍, പൊന്നച്ചന്‍ പറക്കോട്,കോട്ടൂര്‍ ശ്രീകുമാര്‍, ഗോപു കരുവാറ്റ, മാത്യൂ തോണ്ടലില്‍, അജി പാണ്ടിക്കുടി, ഫെന്നി നൈനാന്‍, തൗഫീഖ് രാജന്‍, നന്ദു ഹരി,എബി, കെ.വി രാജന്‍, അംജിത് അടൂര്‍, നിശാമുദ്ദീന്‍, സൂസി ജോസഫ്, ബിന്ദുകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.
Your comment?