സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ ഡോ. വി.കെ. വിജയന്‍ അന്തരിച്ചു
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ ഡോ. വി.കെ. വിജയന്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത ശ്വാസകോശരോഗ ചികിത്സകനും ഡല്‍ഹി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ ഡോ. വി.കെ. വിജയന്‍ (72) അന്തരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയാണ്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു അന്ത്യം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് 1971-ല്‍ മെഡിക്കല്‍ ബിരുദം നേടിയ അദ്ദേഹം മദ്രാസ് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. നേടി. ട്രോപ്പിക്കല്‍ ഇസ്‌നോഫീലിയ, ക്ഷയരോഗികളിലെ കരള്‍, ഹൃദയ, ശ്വാസകോശ ചികിത്സ എന്നിവയെക്കുറിച്ചായിരുന്നു ഉപരിപഠനം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഭോപാല്‍ ദുരന്തത്തെത്തുടര്‍ന്ന് മേഖലയില്‍ ഗവേഷണപഠനം നടത്തിയിട്ടുണ്ട്.
ഐ.സി.എം.ആര്‍.അവാര്‍ഡ്, എ.ബി.സി. ഫൗണ്ടേഷന്‍ എക്‌സലന്‍സ് അവാര്‍ഡ്, ബ്രിട്ടീഷ് കൗണ്‍സില്‍ ഫെലോഷിപ്പ്, ഡി.എന്‍. ശിവപുരി മെമ്മോറിയല്‍ അവാര്‍ഡ്, സരോജ് ജ്യോതി അവാര്‍ഡ്, ബി.കെ. ഐസക് നാഷണല്‍ അവാര്‍ഡ്, കെ.സി. മൊഹന്തി നാഷണല്‍ അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട്. 1998 മുതല്‍ മൂന്നുവര്‍ഷം വല്ലഭ്ഭായ് പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സീനിയര്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. അമേരിക്കന്‍ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍സ് എന്ന സംഘടനയുടെ നോമിനേറ്റഡ് അംഗവും ഇന്ത്യന്‍ ചാപ്റ്ററിന്റെ ഗവര്‍ണറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഡോ. എ.എം. റീത്ത (ഐ.സി.എം.ആര്‍. റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍). സഹോദരങ്ങള്‍: വി.കെ. അശോകന്‍, വി.കെ. രാധ, വി.കെ. നീന, ഷീലാലക്ഷ്മി, പരേതരായ അഡ്വ. വി.കെ. രവീന്ദ്രന്‍, വി.കെ. സോമന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് തിക്കോടിയിലെ വീട്ടുവളപ്പില്‍.
Your comment?