രാഷ്ട്രീയത്തില്‍ മാത്രമല്ല കൃഷിയിലും ‘ഒരു കൈ പയറ്റി’ അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍

Editor

അടൂര്‍: സ്വന്തം വീട്ടുമുറ്റത്ത് പച്ചക്കറിത്തോട്ടമൊരുക്കി മാതൃകയാവുകയാണ് അടൂര്‍ എം എല്‍എ ചിറ്റയം ഗോപകുമാര്‍. അന്‍പത് ഗ്രോബാഗുകളിലായി വെണ്ടക്ക, വഴുതനങ്ങ, തക്കാളി, പച്ചമുളക്, കോളിഫ്‌ളവര്‍, പയര്‍, പടവലം, ക്യാപ്‌സിക്കം തുടങ്ങിയ പച്ചക്കറികളാണ് എംഎല്‍എയുടെ കൈപ്പുണ്യത്തില്‍ വിളയുന്നത്. കാര്‍ഷിക പാരമ്പര്യമുളള കുടുംബത്തില്‍ ജനിച്ചതു കൊണ്ട് ക്യഷിയില്‍ പണ്ടേ താല്‍പര്യം തനിക്ക് ഉണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍ ക്യഷി ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരുന്നതിന് മുന്‍പ് ക്യഷിയായിരുന്നു ചെയ്തിരുന്നതെന്നും പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ ആത്മവിശ്വാസത്തിന്റെ തിളക്കം.

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ക്യഷി വ്യാപിപ്പിക്കുന്നതിനും ക്യഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ജനപ്രതിനിധികള്‍ കാര്‍ഷിക രംഗത്തേക്ക് ഇറങ്ങുന്നത്. വീട്ടാവശ്യങ്ങള്‍ക്കുളള പച്ചക്കറികള്‍ സ്വയം ക്യഷി ചെയ്യണമെന്നുള്ള നിര്‍ദേശം എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. മഴ നനയാതെ ഷെല്‍ട്ടറിനുളളില്‍ ഗ്രോബാഗിലാണ് എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടേയും തൈകള്‍ ക്യഷി ചെയ്യുന്നത്.
വീട്ടുമുറ്റത്ത് തൈ നട്ട് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു. ക്യഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ കെ.വി സുരേഷ്, കൃഷി ഓഫീസര്‍മാരായ മോളു റ്റി ലാല്‍സണ്‍, എം എസ് വിമല്‍കുമാര്‍, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റുമാരായ സന്തോഷ്, സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സിനിമയെ വെല്ലുന്ന ഡ്രൈവിങ്ങുമായി ഇതാ ഒരു ലോറി ഡ്രൈവര്‍

സൊസൈറ്റി ബസ് ജീവനക്കാരുടെ അനാസ്ഥയും അധികൃതരുടെ ഉറക്കവും യാത്രക്കാരന്റെ ജീവനെടുത്തു :സ്വകാര്യ ബസുകള്‍നിയമം കാറ്റില്‍ പറത്തി പായുമ്പോഴും നടപടിയില്ല

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015