5:32 pm - Tuesday November 24, 8764

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും: ഉമ്മന്‍ചാണ്ടി

Editor

തിരുവനന്തപുരം: ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. ഘടക കക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തള്ളാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് രംഗത്തെത്തി. ഉമ്മന്‍ചാണ്ടി മികച്ച സ്ഥാനാര്‍ഥിയെന്ന് കെ പി സി സി അധ്യക്ഷന്‍ ആവത്തിച്ചപ്പോള്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ മത്സര രംഗത്തുണ്ടാകില്ലെന്നാണ് ഉമ്മന്‍ചാണ്ടിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍, സിറ്റിങ് എം എല്‍ എമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനമാണ് ഉള്ളതെന്നും മത്സര രംഗത്ത് ഉമ്മന്‍ചാണ്ടി ഉണ്ടാകില്ലെന്നും ഉമ്മന്‍ചാണ്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതേ നിലപാട് മുമ്പ് ഉമ്മന്‍ചാണ്ടി തന്നെ പരസ്യമായി പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം ഹൈക്കമാന്‍ഡ് തള്ളുന്നില്ല. വിജയസാധ്യതയാണ് മാനദണ്ഡമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു

അതേസമയം, ഉമ്മന്‍ചാണ്ടി മികച്ച സ്ഥാനാര്‍ത്ഥി എന്നാവര്‍ത്തിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് കെ പി സി സി അധ്യക്ഷന് വ്യക്തിപരമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇതിനിടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ രണ്ടാം ഘട്ട പര്യടനത്തിന് തുടക്കമായി. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളിലെ നേതാക്കളുമായിട്ടാണ് വാസ്‌നിക് കൂടിക്കാഴ്ച നടത്തുക.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് പി.എസ്. ശ്രീധരന്‍പിള്ള

മുനമ്പത്തേത് മനുഷ്യക്കടത്തല്ല അനധികൃത കുടിയേറ്റമാണെന്ന് പോലീസ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ