പന്തളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മൊബൈലില്‍ നഗ്നചിത്രങ്ങള്‍ എടുക്കുകയും അതു കാട്ടി ഭീഷണിപ്പെടുത്തി പണവും ആഭരണവും തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.നൂറനാട് പണയില്‍ അഖില്‍ ഭവനില്‍ അഖില്‍ (23) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്.സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി മൂന്ന് ആഴ്ച മുന്‍പ് ഫെയ്സ്ബുക്കിലൂടെ ചാറ്റു ചെയ്തു സൗഹൃദം കൂടിയ യുവാവ് കുട്ടിയെ വലയില്‍ വീഴ്ത്തിയ ശേഷം നഗ്നചിത്രങ്ങള്‍ രഹസ്യമായി മൊബൈല്‍ വിഡിയോയില്‍ പകര്‍ത്തി.
പിന്നീടു പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്നു പറഞ്ഞതോടെ ആഭരണം നല്‍കണമെന്നായി. രണ്ടിനും വഴങ്ങാത്തതിനെ തുടര്‍ന്നു വിഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി. ശല്യം അസഹ്യമായതോടെ കുട്ടി പത്തനംതിട്ട ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയായിരുന്നു. അടൂര്‍ ഡിവൈഎസ്പി ആര്. ജോസിന്റെ നേതൃത്വത്തില്‍ പന്തളം എസ്ഐ ബി. സജീഷ് കുമാര്‍, എസ്സിപിഒ ജി. അജിത്, സിപിഒമാരായ കെ. അനീഷ്, എസ്. താജുദ്ദീന്, ആര്. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇന്നലെ അഖിലിനെ നൂറനാട്ടു നിന്നു പിടികൂടിയത്.
Your comment?