തിരുവനന്തപുരം: വരാന്‍ പോകുന്നത് അഞ്ച് ദിവസത്തെ ബാങ്ക് അവധി. ഈ മാസം 21 മുതല്‍ അഞ്ചു ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കാന്‍ സാധ്യത. അവധി ദിവസങ്ങളും തൊഴിലാളി സമരവും ഒത്തുവന്നതോടെയാണ് കൂട്ട അവധിക്കു വഴിതെളിഞ്ഞത്.
ഡിസംബര്‍ 21(വെള്ളി) ന് രാജ്യമൊട്ടുക്ക് പണിമുടക്ക് നടത്തുമെന്ന് രണ്ട് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം ബാങ്ക് ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണു കരുതുന്നത്. 22 നാലാം ശനിയായതിനാല്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. 23 ഞായറാണ്. 25 ക്രിസ്മസ് ദിനമായതിനാല്‍ ബാങ്കുകള്‍ അവധിയാണ്. 26(ബുധന്‍) നും തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ 24 (തിങ്കള്‍) മാത്രമാണ് പ്രവൃത്തിദിനമായി വരുന്നത്.
ജീവനക്കാരുടെ വേതന നിര്‍ണയത്തിനെതിരേയാണ് ആദ്യ പണിമുടക്ക്. രണ്ടാം പണിമുടക്കാകട്ടെ, ബറോഡ, ദേന, വിജയ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരേയും. ഈ വര്‍ഷം സെപ്റ്റംബറിലാണ് കേന്ദ്രം ബാങ്ക് ലയനത്തിന് അംഗീകാരം നല്‍കിയത്.
Your comment?