5:32 pm - Friday November 23, 8136

സാലറി ചലഞ്ചില്‍ പങ്കെടുക്കാതെ അടൂര്‍ എം. എല്‍. എ. ഉള്‍പ്പെടെ 48 എം. എല്‍. എ. മാര്‍

Editor

അടൂര്‍ : സാലറി ചലഞ്ചില്‍ പങ്കെടുക്കാതെ അടൂര്‍ എം. എല്‍. എ. ചിറ്റയംഗോപകുമാര്‍ ഉള്‍പ്പെടെ 48 എം.എല്‍. എ.മാരെന്ന് വിവരാവകാശ രേഖ. 92 പേര്‍മാത്രമാണ് സാലറി ചലഞ്ചില്‍ ഉള്‍പ്പെട്ടത് ഇതില്‍ ഭരണ-പ്രതിപക്ഷ എം.എല്‍. എ.മാരും ഉള്‍പ്പെടുന്നു. ഈ വിവരങ്ങള്‍ ആരാഞ്ഞു കൊണ്ട് വിവരാവകാശ പ്രവര്‍ത്തകനും മുന്‍ കടമ്പനാട് ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ്‌നേതാവുമായിരുന്ന മണ്ണടി പുഷ്പാകരന്‍ നല്‍കിയ വിവരാവകാശ നിയമ പ്രകാരമുളള അപേക്ഷക്ക് ധനകാര്യ (ഇന്‍ഫര്‍മേഷന്‍ ) വകപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥയായ ഡെപ്യൂട്ടി സെക്രട്ടറി (സ്റ്റേറ്റ് പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍)ബീന എം ഖാന്‍ നല്‍കിയ മറുപടിയിലൂടെയാണ് ഈ വിവരങ്ങള്‍ ലഭ്യമാക്കിയത് .എന്നാല്‍ എന്നാല്‍ മന്ത്രിമാര്‍സാലറി ചലഞ്ചില്‍ പങ്കെടുത്തോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ, ‘ ടി ഓഫീസില്‍നിന്നും വിവരങ്ങള്‍ ലഭ്യമല്ല’.

സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചില്‍ 48 എം. എല്‍.എ മാര്‍ പങ്കെടുത്തിട്ടില്ലെന്ന് മാത്രമല്ല പങ്കെടുത്തവരില്‍ ഏറ്റവും കൂടുതല്‍ തുകയായ 10,50000 രൂപ സംഭാവന ചെയ്തത് വി.കെ.സി മുഹമ്മദ് കോയഎം.എല്‍.എയാണ്. പരീക്കല്‍ അബ്ദുള്ള 500000, മുകേഷ് 1,50000, എല്‍ദോ എബ്രഹാം, പി. ശ്രീരാമകൃഷ്ണന്‍, പി.സി. ജോര്‍ജ്ജ് എന്നിവര്‍ ഓരോ ലക്ഷം വീതവും രമേശ് ചെന്നിത്തല , വി.എസ്.അച്യുതാനന്ദന്‍ 90512 രൂപ വീതവും മറ്റുള്ളവര്‍ 50000 രൂപ വീതവും സംഭാവന നല്‍കിയിട്ടുള്ളതായി വിവരാവകാശ രേഖകള്‍ പറയുന്നു. ‘നമ്മള്‍ ഒന്നിച്ച് നിന്നാല്‍ ഏത് പ്രളയത്തെയും മറികടക്കാം’ എന്ന് മുഖ്യമന്ത്രി പറയുമ്പോഴും 48 എം. എല്‍. എമാര്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ട്. പ്രളയം ബാധിച്ച അടൂര്‍ മണ്ഡലത്തിന്റെ പ്രദേശമായ പന്തളത്തെ കൂടി പ്രതിനിധീകരിക്കുന്ന എം.എല്‍.എ. ചിറ്റയം ഗോപകുമാര്‍ പ്രളയ സമയത്ത് സര്‍ക്കാരിനോട് പറഞ്ഞത് ‘ അടൂരിന് ബോട്ട് വേണം, ഹെലികോപ്റ്റര്‍വേണം’ എന്നൊക്കെ, പക്ഷെ നവകേരളം കെട്ടിപ്പടുക്കാന്‍ ഭരണപക്ഷം എം.എല്‍.എ. കൂടിയായ ചിറ്റയം കൈകോര്‍ക്കാഞ്ഞതെന്തുകൊണ്ട്?.

സാലറി ചലഞ്ചില്‍ പങ്കെടുത്ത എം. എല്‍. എ മാരുടെ പേര് വിവരങ്ങള്‍.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് അദ്ധ്യാപകരുടെ കണക്കറ്റ ശാസന

ജസ്‌ന തിരോധാനം; നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കര്‍ണ്ണാടക പോലീസ് ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന വിവരം കര്‍ണ്ണാടക പോലീസ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് കൈമാറി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ