ളാഹ: പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍. ളാഹ കമ്പകത്ത് വളവില്‍ അയ്യപ്പ ഭക്തനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ചാണിത്.
പന്തളം മുളമ്പുഴ സ്വദേശി ശിവദാസനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍, നിലയ്ക്കലില്‍ ഒക്ടോബര്‍ 16 നും 17 നും നടന്ന പോലീസ് നടപടിയുമായി ശിവദാസന്റെ മരണത്തിന് ബന്ധമില്ലെന്ന് പത്തനംതിട്ട എസ്.പി പി.ടി നാരായണന് പറഞ്ഞു. 19 ന് ശിവദാസന്‍ വീട്ടിലേക്ക് ഫോണില്‍ വിളിച്ചിരുന്നുവെന്നും പോലീസ് അവകാശപ്പെടുന്നു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?