5:32 pm - Monday November 23, 1908

പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുത്തനെ കൂട്ടി

Editor

ഡല്‍ഹി: ഇന്ധന വില കൂട്ടി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഇത്തവണ പാചക വാതക സിലിണ്ടറുകള്‍ക്കാണ് വില കുത്തനെ കൂട്ടിയത്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്.

മാസാവസാനമുള്ള അവലോകന യോഗത്തിലാണ് വില കുത്തനെ കൂട്ടാനുള്ള തീരുമാനമുണ്ടായത്. ജൂണ്‍ മുതല്‍ തുടര്‍ച്ചയായ ആറാം തവണയാണ് പാചക വാതക വില കൂടുന്നത്.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വര്‍ദ്ധനയ്ക്ക് കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കേരളത്തില്‍ കൊശമറ്റം ഫിനാന്‍സ് അടക്കം 58 ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി RBI:ആശങ്കയോടെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍

59 മിനിറ്റ് കൊണ്ട് വായ്പ; ദീപാവലി സമ്മാനവുമായി നരേന്ദ്ര മോദി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ