തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം. രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ഫാമിലി പ്ലാസ്റ്റിക്സിന്റെ നിര്‍മാണശാലയിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തുകയാണ്.
ഒന്നര മണിക്കൂറിനു ശേഷവുംതീ അനിയന്ത്രിതമായി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. മുപ്പതോളം അഗ്‌നിശമന സേനാ വിഭാഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അഗ്‌നിശമന യൂണിറ്റുകളും സ്ഥലത്തെത്തിച്ചു.സമീപ ജില്ലകളില്‍നിന്ന് കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.മന്ത്രി കടകംപള്ളി സുരേന്ദ്രനുംമേയറും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
വിഷപ്പുക ശ്വസിച്ച് അസ്വസ്ഥതയുണ്ടായ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കെട്ടിടത്തിനുള്ളില്‍ ഗ്യാസ് സിലിണ്ടറുകള്‍ അടക്കമുള്ളവ ഉള്ളതിനാല്‍ പ്രദേശത്തേയ്ക്ക് പോലീസ് ആളുകളെ കടത്തിവിടുന്നില്ല. ഈ ഭാഗത്തേക്കുള്ള വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്. സമീപവാസികളെ ഒഴിപ്പിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Your comment?