ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

Editor

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ അപലപിച്ച് ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണു ഹര്‍ത്താല്‍ പിന്‍വലിച്ചതെന്ന് കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍ അറിയിച്ചു. പകരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

ആചാരാനുഷ്ഠാനങ്ങള്‍ മനസ്സിലാക്കാതെ യുക്തിയുടെ അടിസ്ഥാനത്തിലുള്ളതാണു കോടതി വിധിയെന്നു ഭുവനചന്ദ്രന്‍ പറഞ്ഞു. ഭരണഘടനയെക്കാള്‍ പഴക്കമുള്ളതാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍. ആരാധനയും പൂജാവിധികളും എങ്ങനെ വേണമെന്നു ഭരണഘടനയിലില്ല. ക്ഷേത്ര തന്ത്രിക്കും ആചാര്യന്‍മാര്‍ക്കുമാണ് അതു നിശ്ചയിക്കാനുള്ള അവകാശം. വിവിധ മതവിശ്വാസികളുടെ ആരാധനാ കേന്ദ്രമാണു ശബരിമല. അഞ്ചംഗ ബെഞ്ചിലെ ഒരു ജഡ്ജി തന്നെ തീരുമാനത്തോടു വിയോജിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ സര്‍വകലാശാല, വെറ്ററിനറി, കാര്‍ഷിക സര്‍വകലാശാലകളുടെ പരീക്ഷകളൊന്നും മാറ്റിവെച്ചിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മഹാപ്രളയത്തില്‍ തകര്‍ന്ന പത്തനംതിട്ട ജില്ലയെ ഭീതിയിലാഴ്ത്തി ഭൂചലനം

പത്തനംതിട്ടയില്‍ നാളെ ബി.ജെ..പി ഹര്‍ത്താല്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015