അടൂര്‍ : ആയിരകണക്കിന് തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയും ജില്ലയിലെ ചെറുകിട ക്വാറി വ്യവസായം പ്രതിസന്ധിയിലാക്കുയും ചെയ്യുന്ന നടപടികളില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിന്‍മാറണമെന്ന് ആള്‍കേരള ക്വാറി അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ മേഖലയുടെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ നിയമനിര്‍മ്മാണങ്ങളും തീരുമാനങ്ങളും എടുത്തെങ്കിലും വലകിട ക്രഷര്‍യൂണിറ്റുകളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് താളംതുള്ള ഒരുപറ്റം ഉദ്യോഗസ്ഥരുടേയും , കപട പരിസ്ഥിതി വാദിളുടേയും നിലപാട് കാരണം നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മണ്ണടി രാജീവന്‍, ജനറല്‍ സെക്രട്ടറി മധുസൂദന്‍പിള്ള, ട്രഷറാര്‍ ലിജു മംഗലത്ത്, വൈസ് പ്രസിഡന്റ് രാജു തോമസ്, അലക്‌സാണ്ടര്‍ വാഴവിള എന്നിവര്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ രണ്ടാമത്തെ തൊഴില്‍ മേഖലയും 25 ലക്ഷത്തോളം തൊഴിലാളികളും, 50,000 കോടി രൂപയുടെ വിറ്റുവരവുമുള്ള നിര്‍മ്മാണമേഖലയില്‍ ഈ നലിപാടുകള്‍ കാരണം നാളിതുവരെ ഉണ്ടാകാത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഇത് നിര്‍മ്മാണമേഖലയെയാണ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. മണല്‍ വാരല്‍ നിരോധിച്ചതോടെ പകരക്കാരനായി എം സാന്റ് രംഗത്തെത്തി. ഈ രംഗത്തെ വിപണന സാധ്യത മുന്‍കൂട്ടികണ്ട് പരിസ്ഥിതി സൃഹൃദങ്ങളായി പ്രവര്‍ത്തിച്ചുവന്ന ചെറുകിട ക്വാറിക്കാരെ ഒഴിവാക്കക വന്‍കിടക്കാര്‍ ഈരംഗം പിടിച്ചടക്കി. ഗവണ്‍മന്റെ് ഉത്തരവുകള്‍നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍ ഇത്തരക്കാരുടെ പണിയാളുകളുമായതോടെതാണ് ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ ഇടയാക്കിയത്. 230 -ല്‍ പ്പരം പരിസ്ഥിത സൗഹൃദ ക്വാറികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജില്ലയില്‍ ഇപ്പോള്‍ കേവലം 14 ക്വാറികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന കരിങ്കല്ലുകൊണ്ട് പത്തനംതിട്ട, ആലപ്പുഴ ജില്ലകളലേയും , കൊല്ലം ജില്ലകളിലെ തീരദേശമേഖലകളിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കരിങ്കല്ല് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത് കണക്കിലെടുത്ത് ഇപ്പോള്‍ പരിഗണനയില്‍ ഇരിക്കുന്നതും വരാനരിക്കുന്നതുമായ അപേക്ഷകളില്‍ നിയമാനുസൃതമായി അനുകൂലനിലപാട് പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും തടസ്സങ്ങള്‍ ഒഴിവിക്കുന്നതിനായി ജില്ലയ്ക്ക് പുതിയ ജിയോളജിസ്റ്റിനെ നിയമിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/adoorvartha/videos/1126130287540780/
Your comment?