കുട്ടനാട് :പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായഹസ്തവുമായി അടൂര്‍ യൂണിയനിലെ SNDP യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകര്‍ കുട്ടനാട് സന്ദര്‍ശിച്ചു. അടൂര്‍ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെന്റിന്റെ ധനസഹായത്തോടെ സമാഹരിച്ച വസ്ത്രങ്ങളും,ഭക്ഷണസാമഗ്രികളും, കുടിവെള്ളവും പ്രളയബാധിതര്‍ക്ക് വിതരണം ചെയ്തു. SNDP യോഗം അസിസ്റ്റന്റ് സെക്രട്ടറിമാരായ എബിന് ആമ്പാടിയില്‍, പച്ചയില്‍ സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ അടൂര്‍ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അനില്‍ നെടുംമ്പള്ളില്‍, സെക്രട്ടറി സുജിത്ത് മണ്ണടി എന്നിവര്‍ അടങ്ങിയ സംഘമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?