
അടൂര്‍: തൃപ്പൂണിത്തുറ കോവിലകം അംഗവും പരിക്ഷിത് തമ്പുരാന്റെ അഞ്ചാം തലമുറയുമായ കേരള വര്‍മ്മ കുഞ്ഞുണ്ണി തമ്പുരാന്‍ (73) വാര്‍ദ്ധക്യ രോഗങ്ങളെ തുടര്‍ന്ന് അന്തരിച്ചു. അന്ത്യം അടൂരിലെ മഹാത്മ ജനസേവനകേന്ദ്രം അഭയകേന്ദ്രത്തിലായിരുന്നു. സ്വത്തുവകകള്‍ അന്യാധീനപ്പെട്ടതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ പഴയ ലോഡ്ജ് മുറിയില്‍ വര്‍ഷങ്ങളായി താമസിച്ച് വരവെ രോഗാതുരനാവുകയും പരസഹായം ആവശ്യമാകുകയും ചെയ്ത സാഹചര്യത്തില്‍ മഹാത്മജന സേവനകേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിക്കുകയും 2018 ഏപ്രില്‍ 11ന് കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല സഹപ്രവര്‍ത്തകരുമായി സ്ഥലത്തെത്തി ഇദ്ദേഹത്തെ ഏറ്റെടുത്ത് മഹാത്മയില്‍ എത്തിക്കുകയായിരുന്നു. രോഗാവസ്ഥയറിഞ്ഞ് ഏകമകന്‍ കാര്‍ത്തിക് വര്‍മ്മ പിതാവിനെ കാണാനെത്തിയെങ്കിലും രോഗാതുരനും വാടക വീട്ടില്‍ താമസക്കാരനുമായ ഇദ്ദേഹത്തിന് പിതാവിന്റെ സംരക്ഷണം ഏറ്റെടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മൃതശരീരം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. അന്ത്യോപചാര ചടങ്ങുകള്‍ക്കായ് മൃതശരീരം ഏറ്റുവാങ്ങുമെന്ന് തൃപ്പൂണിത്തുറ കൊട്ടാരത്തില്‍ നിന്നും ബന്ധുക്കള്‍ അറിയിച്ചു.
Your comment?