
പത്തനംതിട്ട: പത്തനംതിട്ടയുടെ 34-ാമത് ജില്ലാ കളക്ടറായി പി.ബി നൂഹ് ചുമതലയേറ്റു. ഇന്നലെ (3 ന്) എ ഡി എം ന്റെ ചുമതലയുള്ള ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ടി ഏബ്രഹാമില്‍ നിന്നാണ് ചുമതലയേറ്റത്. 2012 ഐഎഎസ് ബാച്ചില്‍പ്പെട്ട അദ്ദേഹം പത്തനംതിട്ട അസിസ്റ്റന്റ് കളക്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഒറ്റപ്പാലം സബ് കളക്ടര്‍, അട്ടപ്പാടി സ്പെഷ്യല്‍ ഓഫീസര്‍, സാമൂഹ്യ നീതി ഡയറക്ടര്‍, വിമുക്തി പദ്ധതി സി.ഇ.ഒ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. സാമൂഹ്യ നീതി ഡയറക്ടറായിരിക്കെയാണ് പത്തനംതിട്ട ജില്ലാ കളക്ടറായി നിയമിയനായത്. മൂവാറ്റുപുഴ സ്വദേശിയാണ്.
ടൂറിസത്തിന് വലിയ സാധ്യതയുള്ള ജില്ലയില്‍ തീര്‍ത്ഥാടക ടൂറിസം ഉള്‍പ്പെടെയുള്ളവയുടെ വികസനത്തിന് മുന്‍ഗണന നല്കുമെന്നും പൊതുജനങ്ങളുടെ പരാതികള്‍ക്ക് എളുപ്പത്തില്‍ പരിഹാരം കാണുന്നതിന് താലൂക്ക് തല അദാലത്തുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അന്തര്‍ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുന്‍ഗണന നല്കുമെന്നും കളക്ടര്‍ പറഞ്ഞു.
Your comment?