
അടൂര്‍:ക്ഷീരോത്പാദന രംഗത്ത് സംസ്ഥാനം ഈ വര്‍ഷം സ്വയംപര്യാപ്തത കൈവരിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പാല്‍ ഗുണനിയന്ത്രണ ജാഗ്രതാ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അടൂര്‍ മാര്‍ത്തോമ യൂത്ത് സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗുണനിലവാരമുള്ള പാലും പാല്‍ ഉത്പന്നങ്ങളും എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സഹകരണ മേഖലയിലൂടെ സംഭരിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് കാര്യക്ഷമമായ നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷീരവികസന ഡയറക്ടര്‍ എബ്രഹാം ടി.ജോസഫ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാ രാജന്‍, ക്ഷീരകര്‍ഷക നിധി ചെയര്‍മാന്‍ അഡ്വ.എന്‍.രാജന്‍, കേരള ഫീഡ്സ് ചെയര്‍മാന്‍ കെ.എസ്.ഇന്ദുശേഖരന്‍ നായര്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ക്ഷീരകര്‍ഷക ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗം മുണ്ടപ്പള്ളി തോമസ്, എ.പി.ജയന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?