അടൂര്‍: ഇളംപള്ളില്‍ ഹിരണ്യനല്ലൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ പുതിയതായി നിര്‍മിച്ച ശ്രീകോവിലിന്റെ സമര്‍പ്പണവും പ്രതിഷ്ഠാകര്‍മവും നടത്തി. ക്ഷേത്രം തന്ത്രി താഴ്മണ്‍മഠം കണ്ഠര് രാജീവര് പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചു. മുന്‍ എംപി പീതാംബരക്കുറുപ്പ് ശ്രീകോവിലിന്റെ സമര്‍പ്പണം നിര്‍വഹിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കോട്ടൂര്‍ സുരേഷ് അധ്യക്ഷത വഹിച്ചു.
എന്‍എസ്എസ് കുന്നത്തൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് പായിക്കാട് കേശവപിള്ള, എന്‍.ശിവരാമന്, പി.ബി.ഹര്‍ഷകുമാര്‍, കൊടുമണ്‍ ആര്.ഗോപാലകൃഷ്ണന്, എം.മുരളി, ആര്.പുഷ്പരാജന്‍, ഇളംപള്ളില്‍ രാധാകൃഷ്ണന്, ആര്.സോമനാഥപിള്ള, സി.ബിജു, രാജേന്ദ്രകുമാര്‍, രവീന്ദ്രക്കുറുപ്പ്, കെ.ഗീതാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?