മംഗലാപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി (77) അന്തരിച്ചു. വൈകിട്ട് ഏഴരയോടെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. അവിടെയായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.
എറണാകുളം ചെറായി സ്വദേശിയായ ഷേണായി ഇന്ത്യന്‍ എക്സ്പ്രസിലൂടെയാണ് പത്രപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നത്. 1990-92 കാലയളവില്‍ ‘സണ്‍ഡേ മെയില്‍’ പത്രത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. പ്രസാദ്ഭാരതി നിര്‍വാഹണ സമിതിയംഗമായിരുന്നു. ദീര്‍ഘകാലം മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീഫും പിന്നീട് ‘ദ് വീക്ക്’ വാരിക എഡിറ്ററുമായിരുന്നു.
അഞ്ച് പതിറ്റാണ്ട് നീണ്ട പത്രപ്രവര്‍ത്തക ജീവിതത്തിനിടെ വിദേശപത്രങ്ങളിലടക്കം നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ എഴുതിയിട്ടുണ്ട്. സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയിലും ശ്രദ്ധനേടി. ഓക്സ്ഫഡ് സര്‍വകലാശാലയടക്കം വിവിധ വേദികളില്‍ സാമ്പത്തികരാഷ്ട്രീയവിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 2003-ല്‍ പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായി. മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ ‘അലാവിറ്റ കമാണ്ടര്‍ വിസ്ഡം’ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
സരോജമാണ് ഭാര്യ. സുജാത, അജിത് എന്നിവര്‍ മക്കളാണ്.
Your comment?