അടൂര്‍: ജനറല്‍ ആശുപത്രിയുടെ വികസന സാധ്യതയും പോരായ്മയും ചൂണ്ടി കാണിച്ച് നടന്ന വികസന സെമിനാര്‍ ചൂടേറിയ ചര്‍ച്ചക്ക് വേദിയായി. ജില്ലാ പോലീസ് വിജിലന്‍സ് വിഭാഗവും അടൂര്‍ പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച വികസന സെമിനാര്‍ ചിറ്റയം ഗോപകുമാര്‍ MLA ഉദ്ഘാടനം ചെയ്തു.അഴിമതി രഹിതമായ ആശുപത്രിയുടെ വികസനമാണ് ആവശ്യമെന്നും രാഷ്ട്രീയ അടിമതി ആദ്യം ഇല്ലാതാക്കിയെങ്കിലെ സമൂഹത്തില്‍ അഴിമതി തുടച്ചു മാറ്റാനാകൂ. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ക്യാന്‍സറായി അഴിമതിമാറിയെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും ജാഗ്രതയോടെ നിന്നാല്‍ അഴിമതിയില്ലാതാകുമെന്ന് എംഎല്‍എ സൂചിപ്പിച്ചു.ജനറല്‍ ആശുപത്രിയില്‍ കമ്പ്യൂട്ടറൈസ്ഡ് എക്‌സറേ ,ട്രോമാകെയര്‍ യൂണിറ്റ് എന്നിവ അനുവദിച്ചു. ഫ്രീസര്‍ മോര്‍ച്ചറി സ്ഥാപിക്കാനും ഉടന്‍ നടപടി സ്വീകരിക്കും. മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനോടൊപ്പം കാര്‍ഡിയോളജി, മാനസികാരോഗ്യ വിഭാഗവും ആവശ്യമാണെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷാഹിര്‍ഷാ പദ്ധതി വിശദീകരിച്ചു.കേരളത്തിലെ എറ്റവും മികച്ച ആശുപത്രിയായ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ഡോ.ഷാഹിര്‍ഷായുടെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അടൂര്‍ ജനറലാശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങളെയും പരിമിതികളെയും കുറിച്ച് അടൂര്‍ ജനറലാശുപത്രി സൂപ്രണ്ട് സരസ്വതിയമ്മ വിശദീകരിച്ചു.
സ്ഥല പരിമിതി പ്രധാന പ്രശ്‌നമെന്ന് നഗരസഭാ കൗണ്‍സിലര്‍
അടൂര്‍ ജനറലാശുപത്രിയുടെ വികസനത്തിന് കൂടുതല്‍ സ്ഥലം കണ്ടെത്തണമെന്ന് നഗരസഭാ കൗണ്‍സിലര്‍ എസ്.ബിനു ചര്‍ച്ചയില്‍ വ്യക്തമാക്കി. സമീപത്തെ ഐഎച്ച്ആര്‍ഡി കോളേജിന്റെ സ്ഥലം ആശുപത്രി വികസനത്തിന് ഏറ്റെടുക്കണം.ഈ കോളേജ് അടൂര്‍ ടൗണ്‍ യു.പി.എസ്സ് നില്ക്കുന്ന സ്ഥലത്തേക്ക് മാറ്റുന്നതാണ് ഉചിതം.ബഹുനിലകളിലുള്ള ആശുപത്രി കെട്ടിടത്തിന്റെ താഴത്തെ നിലകളില്‍ തിക്കും തിരക്കുമാണ്, എന്നാല്‍ മുകളിലത്തെ നിലകളെല്ലാം ഒഴിഞ്ഞ് കിടക്കുകയാണ്.
കൂട്ടായ ആലോചനകളില്ലാതെയാണ് കോടാനുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതു മൂലം വിവിധ ഫണ്ടുകള്‍ ലഭിക്കുമ്പോള്‍ കെട്ടിടങ്ങള്‍ അശാസ്ത്രീയമായി ആണ് നിര്‍മ്മിക്കുന്നത്. ആശുപത്രി മറച്ചാണ് പേ വാര്‍ഡ് കെട്ടിടം നില്ക്കുന്നതെന്നും എസ്.ബിനു പറഞ്ഞു
ഡോ.വര്‍ഗീസ് പേരയില്‍:
35 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ജനറലാശുപത്രിയിലെ പഴയ മെയില്‍ വാര്‍ഡിലെ ലാമിനാര്‍ ഫ്‌ലോ തിയേറ്റര്‍ അടച്ചിരിക്കുകയാണ്. ബഹുനില മന്ദിരത്തിലെ മുകളിലത്തെ രണ്ട് നിലകളും, കുട്ടികളുടെ വാര്‍ഡും ഒഴിഞ്ഞ് കിടക്കുകയാണെന്ന് വര്‍ഗീസ് പേരയില്‍ പറഞ്ഞു.
രൂപേഷ് അടൂര്‍:
ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ പദ്ധതി നടപ്പിലാക്കണമെന്ന് രൂപേഷ് പറഞ്ഞു. ഒപി കെട്ടിടം ദീര്‍ഘവീക്ഷണമില്ലാതെ നിര്‍മ്മിച്ചതാണ്. ദീര്‍ഘവീക്ഷണത്തോടെ വേണം കെട്ടിടം നിര്‍മ്മിക്കുവാന്‍. ലാബ് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണമെന്നും രൂപേഷ് ആവശ്യപ്പെട്ടു.
ജോണ്‍സണ്‍.ജെ:
വികസന കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന പന്നിവിഴ അനുഗ്രഹനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍.ജെ പറഞ്ഞു. ആശുപത്രിയുടെ വികസന കാര്യത്തില്‍ കൂട്ടായ പരിശ്രമം വേണം.
തൗഫീക്ക് അടൂര്‍:
ജനറലാശുപത്രിയുടെ വികസനത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ ആശുപത്രിയുടെ ചുമതലയുള്ള നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കാത്തത് വികസന കാര്യത്തില്‍ ഇവരുടെ കാഴ്ചപ്പാടാണ് വ്യക്തമാക്കുന്നതെന്ന് തൗഫീഖ് പറഞ്ഞു. സെമിനാറില്‍ പങ്കെടുത്ത് അവിടെ നിന്നുയരുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തേണ്ടത് നഗരസഭയാണ്.
മൂന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മാത്രമാണ് സെമിനാറില്‍ പങ്കെടുത്തതെന്നും കെ.എസ്.യു നേതാവ് തൗഫീഖ് പറഞ്ഞു.
ഡോ.സരസ്വതി ( ആശുപത്രി സൂപ്രണ്ട് ):
മാലിന്യ സംസ്‌കരണ പ്ലാന്റ് ഉടന്‍ സ്ഥാപിക്കുമെന്ന് സൂപ്രണ്ട് ഡോ.സരസ്വതി പറഞ്ഞു. ഒരു ഐസിയു ആംബുലന്‍സ് കൂടി ഉടന്‍ ലഭിക്കും. ഡിജിറ്റല്‍ ഡിസ്‌പ്ലേ സംവിധാനം ഏര്‍പ്പെടുത്തും.ഫാര്‍മസി ഇവിടെ നിന്ന് മാറ്റുന്നതോടെ ഈ ഭാഗത്തെ തിരക്കു കുറക്കുവാന്‍ കഴിയും. മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന് മലനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടിസ് നല്‍കിയിട്ടുണ്ട്. രണ്ട് ജീവനക്കാരെ കൂടി നിയോഗിച്ചാല്‍ ഉടന്‍ ഡയാലസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കും.
ദന്തല്‍ ഒപി വിഭാഗത്തില്‍ റൂട്ട് കനാല്‍ ഉള്‍പ്പടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. സെമിനാര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് തന്റെയും ആശുപത്രിയുടേയും പൂര്‍ണ പുദ്ധുണയുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രസ്‌ക്ലബ് പ്രസിഡന്റ് അടൂര്‍ പ്രദീപ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു.തെങ്ങമം അനീഷ്, വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി പി.ഡിശശി, ഫാ.ഗീവര്‍ഗീസ് ബ്ലാഹേത്ത്, ബിജു വര്‍ഗീസ്, ഉമ്മന്‍ തോമസ് ജോസ് പെരിങ്ങിനാട്, മീര സാഹിബ്,അജി, സുമ നരേന്ദ്ര, കുഞ്ഞുമോള്‍ കൊച്ചു പാപ്പി, എന്നിവര്‍ പ്രസംഗിച്ചു.
പ്രസ്‌ക്ലബ് പ്രസിഡന്റ് അടൂര്‍ പ്രദീപ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി തെങ്ങമം അനീഷ്, വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി പി.ഡിശശി, ഫാ.ഗീവര്‍ഗീസ് ബ്ലാഹേത്ത്, ബിജു വര്‍ഗീസ്, ഉമ്മന്‍ തോമസ് ജോസ് പെരിങ്ങനാട്, മീര സാഹിബ്,അജി, സുമ നരേന്ദ്ര, കുഞ്ഞുമോള്‍ കൊച്ചു പാപ്പി, എന്നിവര്‍ പ്രസംഗിച്ചു.
Your comment?