വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് ഫലപ്രദമായ ആയുര്‍വേദ ചികിത്സ മാവേലില്‍
മൂന്നോ നാലോ മുടി കൊഴിഞ്ഞാലോ ഒന്നോ രണ്ടോ മുടി വെളളിനിറമായാലോ നിരാശപ്പെടാത്ത ആരും ഉണ്ടാവില്ലെന്ന് നമ്മുടെ ന്യൂ ജനറേഷന്‍ പോലും സമ്മതിക്കും. ഒരിക്കലെങ്കിലും മുടിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടാത്തവര്‍ ഉണ്ടാവില്ല. പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത സുന്ദരമായ മുടി സ്വന്തമാക്കാന്‍ വേണ്ടതു മനസ്സിരുത്തിയുളള പരിചരണമാണ്. മുടിയഴകിനു വില്ലനാവുന്ന മുടി കൊഴിച്ചില്‍, താരന്‍, അകാലനര, മുടിയുടെ അറ്റം പിളരല്‍, മുടിയുടെ വരള്‍ച്ച എന്നീ അഞ്ചു പ്രശ്‌നങ്ങള്‍ക്ക് ആയൂര്‍വ്വേദവും ബ്യൂട്ടി ട്രീറ്റ്‌മെന്റും നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങള്‍ ഇതാ. സൗന്ദര്യ പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്തി കുറഞ്ഞ കാലത്തിനുളളില്‍ മുടിയഴകിന് ഉടമയാവാന്‍ മാവേലില്‍ ഹെയര്‍കെയര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ചികിത്സ നേടുക..
മുടി കൊഴിച്ചില്‍
ഒരു ദിവസം 100 മുടി വരെ കൊഴിയാം. ഓരോരുത്തരുടെയും മുടിയുടെ വളര്‍ച്ച നിര്‍ണയിക്കുന്നത് ജനിതകപരമായ ഘടകങ്ങളാണ്. ഒരു പരിധി കഴിഞ്ഞാല്‍ മുടിയുടെ വളര്‍ച്ച നില്‍ക്കുകയും മുടി കൊഴിയുകയും ചെയ്യും. ഇങ്ങനെ കൊഴിയുന്ന മുടിക്കു പകരം പുതിയ മുടി വളരും. പല കാരണങ്ങള്‍ കൊണ്ടു മുടി കൊഴിച്ചില്‍ ഉണ്ടാകാം. വിറ്റാമിന്‍ എ.ബി.കോപ്ലക്‌സ്, അയണ്‍ പ്രോട്ടീന്‍ തുടങ്ങിയ പോഷകങ്ങളുടെ അഭാവം, ആന്റി ഫംഗല്‍ മരുന്നുകള്‍, രക്തസമ്മര്‍ദ്ദത്തിനുളള ഗുളികകള്‍ തുടങ്ങി ചിലതരം മരുന്നുകള്‍ എന്നിവ മുടി കൊഴിച്ചിലുണ്ടാക്കും. അമിതമായ മുടികൊഴിച്ചില്‍ ഉണ്ടങ്കെില്‍ മാവേലില്‍ ഹെയര്‍കെയര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ചികിത്സ നേടുക.
താരന്‍ അകറ്റാന്‍ വഴികള്‍
താരന്‍ അമിതമായാല്‍ ഷാംപൂ ഉപയോഗിച്ചാലും മാറണമെന്നില്ല. ജനിതക കാരണങ്ങള്‍, ആഹാരശീലം, ടെന്‍ഷന്‍, അങ്ങനെ താരന്‍ ഉണ്ടാകുന്നതിനു കാരണങ്ങള്‍ ഏറെയുണ്ട്. തലമുടി വൃത്തിയായി സൂക്ഷിക്കുകയാണ് താരന്‍ അകറ്റാന്‍ ഏറ്റവും നല്ല വഴി. ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ചാണ് താരനും പിടിപെടുക. പൊതുവെ രണ്ടു തരത്തിലാണ് താരന്‍. വരണ്ട ചര്‍മ്മമുളളവര്‍ക്കു ഡ്രൈ താരനും, എണ്ണമയമുളള ചര്‍മ്മമുളളവര്‍ക്ക് ഓയിലി താരനും. ഡ്രൈ താരന്‍ ഉളളവര്‍ക്ക് തലമുടിയില്‍ മെല്ലെ ഉരസിയാല്‍ പോലും പൊടി പൊലെ വീഴും. പുരികത്തിലും കണ്‍പീലിയിലുമെല്ലാം ഇതു പെട്ടെന്ന് ബാധിക്കുകയും ചെയ്യും. ഓയിലി താരനുളളവര്‍ക്കു ചൊറിച്ചില്‍ കൂടും. ഏതുതരം താരനും ഫലപ്രദമായ ചികിത്സമാവേലില്‍ ഹെയര്‍കെയര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ലഭ്യമാണ്
പ്രസവശേഷം മുടി കൊഴിച്ചില്‍
പ്രസവാനന്തരം മിക്ക സ്ത്രീകള്‍ക്കും മുടി കൊഴിച്ചില്‍ അനുഭവപ്പെടാറുണ്ട്. പ്രസവം കഴിഞ്ഞ് ഏതാണ്ട് 90-120 ദിവസം ആകുമ്പോഴേയ്ക്കും ശക്തമായ മുടി കൊഴിച്ചില്‍ തുടങ്ങും. ശരീരത്തിലെ ഹോര്‍മോണ്‍ നിലകളിലുാകുന്ന വ്യത്യാസമാണ് ഇതിനു കാരണം. ഏതാനും മാസങ്ങള്‍ക്കു ശേഷം മിക്കവരിലും മുടി കൊഴിച്ചിലിന് കുറവുണ്ടാകാറുണ്ട്. എന്നാല്‍ പ്രസവം കഴിഞ്ഞ് മൂന്ന് മാസമാകുമ്പോഴേയ്ക്കും ഭക്ഷണകാര്യങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും മെലിയാനുളള മരുന്ന് കഴിക്കുകയോ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുകയോ ചെയ്യുന്നവര്‍ക്ക് മുടി കൊഴിച്ചില്‍ തുടര്‍ന്നു നില്‍ക്കാന്‍ സാധ്യത കൂടുതലാണ്. വിളര്‍ച്ച, പോഷകാഹാരക്കുറവ്, ആവശ്യത്തിന് വെളളം കുടിക്കാതിരിക്കല്‍ തുടങ്ങിയവയും സ്ത്രീകളില്‍ മുടി കൊഴിച്ചില്‍ ഉാക്കാറുണ്ട്.
ചെറിയ ചെറിയ വട്ടങ്ങളിലായി മുടി കൊഴിഞ്ഞ് ചര്‍മ്മം മിനുസമായി തീരുന്ന രോഗാവസ്ഥയാണ് അലോപേഷ്യ ഏരിയോറ്റ . ശരീരത്തിന്റെ ഏതു ഭാഗത്തും ഇതു വരാം. താടി മീശകളും ഇങ്ങനെ കൊഴിഞ്ഞു പോകാറുണ്ട്. മുടി നില്‍ക്കുന്ന രോമകൂപങ്ങള്‍ അടഞ്ഞു പോകുന്നതാണ് ഇതിന് കാരണം. ചുരുക്കം ചിലരില്‍ ഇങ്ങനെ മുടി പൂര്‍ണ്ണമായി കൊഴിഞ്ഞു പോകാനിടയുണ്ട്.
സ്ത്രീകളില്‍ മുടി കൊഴിയുന്നത് ഓരോരോ ഭാഗമായിട്ടല്ല. തലയിലെല്ലായിടത്തും നിന്നും ഏതാണ്ട് ഒരു പോലെ മുടി കൊഴിഞ്ഞ് തീരെ ഉളളില്ലാതി തീരുന്ന അവസ്ഥയ്ക്ക് അലോപേഷ്യ ഡിഫ്യൂസ എന്നാണ് പറയുക. ആയിരത്തില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ക്ക് ആണുങ്ങളെ പോലെ കഷണ്ടിയുണ്ടാകാറുണ്ട്. മുടി പൊഴിയുമ്പോഴോ നരയ്ക്കുമ്പോഴോ മറ്റ് തലമുടി പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴോ അല്ല മുടിയുടെ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. ജനനം മുതല്‍ തന്നെ ശരീര ആരോഗ്യ സംരക്ഷണത്തോടൊപ്പം മുടിയുടെ സംരക്ഷണവും തുടങ്ങണം.
ആയുര്‍വേദ ശാസ്ത്രം
തലമുടിയുടെ സംരക്ഷണത്തില്‍ തലയില്‍ എണ്ണ തേയ്ക്കുന്നതാണ് ഏറ്റവും പ്രധാനം. അതോടൊപ്പം ആഹാരക്രമം, ആഹാര സാധനങ്ങള്‍, കുളി, ഉറക്കം മാനസികാരോഗ്യം എന്നിവയ്ക്കും പ്രധാനമുണ്ട്.
നാം കഴിക്കുന്ന വിവിധതരം ആഹാരസാധനങ്ങള്‍ ജംഗരാഗ്നിയുടെ ബലത്താല്‍ രസ രക്ത-മാംസ മേദോ-മജ്ജാ-അസ്ഥി -ശുക്ലങ്ങളായി പരിണമിക്കുന്നു എന്നാണ് ആയൂര്‍വേദ ശാസ്ത്രം.
മുടി കൊഴിച്ചിലിന്റെ മാനസിക വശം
ടെന്‍ഷനടിക്കുമ്പോള്‍ ശരീരത്തു മാത്രമല്ല മുടിയിലും അതിന്റെ പ്രത്യാഘാതങ്ങള്‍ സംഭവിക്കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദം,മുടി കൊഴിച്ചിലുണ്ടാക്കുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. മാനസിക സമ്മര്‍ദ്ദം ജീവിതത്തിന്റെ ഭാഗമാണ്. വൈകാരികം, ശാരീരികം-മാനസികം ഇങ്ങനെ സമ്മര്‍ദ്ദങ്ങളെ തിരിച്ചിരിക്കുന്നു. സ്ത്രീകളില്‍ ഗര്‍ഭാവസ്ഥ, ആര്‍ത്തവം, ആര്‍ത്തവ വിരാമം എന്നീ സമയങ്ങളില്‍ ഹോര്‍മോണിനുണ്ടാകുന്ന വ്യതിയാനങ്ങള്‍ മുടി കൊഴിച്ചിലിനു കാരണമാകുന്നു. ടെന്‍ഷനടിക്കാതെ സ്വതന്ത്രമായി ജീവിക്കാന്‍ ആര്‍ക്കും കഴിയില്ല. അത് വേവിധത്തില്‍ കൈകാര്യം ചെയ്യുകയാണ് വേത്. ജോലിത്തിരക്കിനിടയിലും ലഘുവായ വ്യായാമങ്ങള്‍ ചെയ്യുവാനും സംഗീതം ആസ്വദിക്കാനും കുടുംബത്തോടൊപ്പം അല്പസമയം മാറ്റി വയ്ക്കാനും ശ്രദ്ധിക്കണം.
അഴകുളള മുടിക്ക്
മുടി കൊഴിയുന്നു എന്ന പരാതിയുമായി ഡോക്ടറെ സമീപിക്കുകയും എണ്ണകളും മറ്റും മാറി മാറി പരീക്ഷിക്കുകയും ചെയ്യുന്നതിന് മുന്‍പ് സ്വയം ചില മുന്‍കരുതലുകളെടുത്താല്‍ ഈ പ്രശ്‌നങ്ങളില്‍ നിന്നു രക്ഷപ്പെടാം. മുടിയുടെ സംരക്ഷണം സന്തുലിതമായ ഭക്ഷണ പ്രക്രിയയിലൂടെ സാധ്യമാകും.
മുടിയുടെ സംരക്ഷണത്തിന് ആയുര്‍വേദ പരിചരണം
ആണിനും പെണ്ണിനും ഒരു പോലെ അഭിമാനകരമാണ് സുന്ദരവും സമൃദ്ധവുമായ മുടി. ചരിത്രാതീത കാലം മുതല്‍ തന്നെ മനുഷ്യര്‍ ശരീര സംരക്ഷണത്തോടൊപ്പം തലമുടിയുടെ സംരക്ഷണത്തിലും അതീവ തത്പരരായിരുന്നു. എന്നതിന് പുരാതന കാലത്തെ ചിത്രങ്ങളും പ്രതിമകളും സാക്ഷ്യം വഹിക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് വളര്‍ന്ന ആയൂര്‍വേദത്തിലും കേശ സംരക്ഷണ വിധികള്‍ ഉണ്ട്.
മുടിയുടെ അഴകിനും ആരോഗ്യത്തിനും
ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളും പോലെ പ്രധാനമാണ് മുടിയുടെ സംരക്ഷണവും. ഒരാളുടെ മുടി വളരുന്നതും കൊഴിയുന്നതും അതിനിടയിലുളള മാറ്റങ്ങളും ജനിക്കുമ്പോള്‍ തന്നെ തീരുമാനിക്കപ്പെട്ടിരിക്കുന്നു. പ്രായപൂര്‍ത്തിയായ ആരോഗ്യമുളള ഒരു മനുഷ്യന്റെ തലയില്‍ ഏകദേശം രണ്ട് ലക്ഷത്തോളം മുടിയുണ്ടാകുമെന്നാണ് കണക്ക്. ഇതില്‍ ദിവസം നൂറ് തലമുടി വീതം കൊഴിയുന്നു. നാലു മുതല്‍ അഞ്ചു വര്‍ഷം വരെയാണ് ഒരു മുടിയുടെ ജീവിത കാലഘട്ടം. ഇങ്ങനെ പൊഴിയുന്ന മുടി ആറുമാസം കഴിയുമ്പോള്‍ വീണ്ടും വളരുകയും കൊഴിയുകയും ചെയ്യുന്നു. ഈ പ്രക്രിയ ജീവിതകാലം മുഴുവന്‍ തുടര്‍ന്നു കൊണ്ടിരിക്കും.
മുടി കൊഴിയുന്നതിന് പിന്നില്‍
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി മുടി കൊഴിയുന്നുങ്കെില്‍ കാരണം കണ്ടെത്തി ചികിത്സിക്കാം. പ്രായം, ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍, കെമിക്കലുകള്‍, മാനസിക സംഘര്‍ഷം, രോഗങ്ങള്‍, കീമോതെറാപ്പി, ചിലതരം മരുന്നുകള്‍, ശ്രദ്ധക്കുറവ്, ഭക്ഷണ ക്രമീകരണത്തിലുളള വ്യത്യാസം എന്നിവ മുടി കൊഴിച്ചിലിനു കാരണമാകാറുണ്ട്. മുടി കൊഴിഞ്ഞാലും ആറു മുതല്‍ ഒന്‍പതു മാസത്തിനുളളില്‍ പൂര്‍ണ്ണമായും തിരിച്ചു വരാറുണ്ട്. ഇതു സാധാരണ രീതിയിലുളള കൊഴിയലാണ്. ഇതിനെ ടിലോജന്‍ ഇഫ്‌ളുവിയ എന്നു പറയുന്നു. എന്തെങ്കിലും കാരണം കൊണ്ട് മുടി വളരാതിരിക്കുകയാണെങ്കില്‍ അതിനെ അലോപേഷ്യ അരിയേറ്റ എന്നു പറയുന്നു. ഇതിന് ഫലപ്രദമായ ചികിത്സമാവേലില്‍ ഹെയര്‍കെയര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ലഭ്യമാണ്
മുടിക്കായ വരാതെ
കുളി കഴിഞ്ഞ് മുടിയിലൂടെ വെറുതെ വിരലോടിച്ചു നോക്കൂ. തലമുടിയിലൂടെ വിരലോടിക്കുമ്പോള്‍ കട്ടിയായി തോന്നുന്നുങ്കെില്‍ അത് മുടിക്കായ ആണെന്ന് ഉറപ്പിക്കാം. ഇതൊരു തരം ഫംഗസ് ബാധയാണ്. മുടിയുടെ വേരില്‍ നിന്ന് അഞ്ചോ ആറോ സെന്റീമീറ്റര്‍ താഴെയാണ് മുടിക്കായ വരുന്നത്. ആ ഭാഗം കൊണ്ട് വളര്‍ച്ച നില്‍ക്കുകയോ പൊട്ടിപ്പോവുകയോ കൊഴിയുകയോ ചെയ്യും.
നനഞ്ഞ മുടി കെട്ടി വയ്ക്കുന്നതു കൊാണ് ഇങ്ങനെ സംഭവിക്കുന്നത്. ചീകുമ്പോള്‍ ചീപ്പിന്റെ പല്ലുകള്‍ക്കിടയില്‍ കായ കുരുങ്ങി മുടി പൊട്ടിപ്പോവുകയോ കൊഴിയുകയോ ചെയ്യാം. മഴ നനഞ്ഞാലും കുളി കഴിഞ്ഞാലും മുടി നന്നായി ഉണങ്ങിയതിന് ശേഷമേ കെട്ടി വയ്ക്കാവൂ. ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ചും മുടി ഉണക്കി സൂക്ഷിക്കാം. മുടിക്കായ്ക്ക് ഫലപ്രദമായ ചികിത്സമാവേലില്‍ ഹെയര്‍കെയര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ലഭ്യമാണ്
സൗന്ദര്യ സംരക്ഷണത്തിന് ഒരു പിശകും കാട്ടാത്ത ഒരു കാലത്താണ് നമ്മള്‍ ഇന്നു ജീവിക്കുന്നത്. മുഖത്തു പ്രയോഗിക്കാവുന്ന ആത്മവിശ്വാസത്തിന്റെ പേരാണ് സൗന്ദര്യം എന്നൊരു വചനമുല്ലോ. നമ്മുടെ വ്യക്തിത്വത്തിന്റെ പ്രദര്‍ശന ഭാഗമായി മുഖത്തെ കരുതുന്നവരുണ്ട്.
പ്രായം കൂടുക എന്നത് ഒരു പ്രകൃതി നിയമമാണ്. ആര്‍ക്കും ഉള്‍ക്കൊളളാനാവാത്തതും എന്നാല്‍ ഒഴിവാക്കാന്‍ ആവാത്തതുമായ ഒന്നാണ്.പ്രായം എത്ര തന്നെ കൂടിയാലും മുഖം സൗന്ദര്യം ഒട്ടും തന്നെ കോട്ടം തട്ടാതെ സൂക്ഷിക്കാന്‍ എല്ലാവരും പ്രത്യേകിച്ചു സ്ത്രീകള്‍ വ്യഗ്രത കാട്ടാറുണ്ട്.
നെറ്റിയും പുരികവും
സാധാരണയായി നെറ്റിയിലുളള ചുളിവുകള്‍, കുഴികള്‍ എന്നിവ കൂടുതലായി കണ്ടു വരുന്നത് പ്രായം കൂടുമ്പോഴാണ്. മുഖത്തുണ്ടാകുന്ന ഭാവമാറ്റങ്ങള്‍ക്കനുസരിച്ച് സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും എല്ലാം കൂടുതലായി കാണപ്പെടുന്നു. ബോടോക്‌സ് ചികിത്സ മുഖേന നെറ്റി സൗന്ദര്യമുളളതാക്കി യുവത്വം നിലനിര്‍ത്താം.
മുഖസൗന്ദര്യത്തില്‍ പുരികങ്ങളുടെ ആകൃതി വളരെ പ്രധാനപ്പെട്ടതാണ്. പുരികത്തിന് മുകളിലും വശങ്ങളിലുമുളള കോശങ്ങളെ ഉയര്‍ത്തി പുരികങ്ങള്‍ക്ക് ആകൃതിയും ഭംഗിയും കൂട്ടാനും ബോടോക്‌സ് ചികിത്സ ഉപയോഗിക്കുന്നു. ത്രെഡിങ് ചെയ്തു പുരികങ്ങള്‍ നല്ല ആകൃതി വരുത്താം. ഇതുകൊണ്ട് കണ്ണിനോ ശരീരത്തിനോ ദോഷമില്ല.
മുടിക്ക് വേണം പരിചരണം
മുഖസൗന്ദര്യത്തിന് മുടിയുടെ രൂപഘടനയും അലങ്കാരവും ഒഴിച്ച് കൂടാനാവാത്തതാണ്. കവികള്‍ കേശസൗന്ദര്യത്തിന് അമിത പ്രാധാന്യമാണ് കൊടുത്തിരുന്നത്. തലമുടി ദീര്‍ഘകാലം നില്ക്കുക എന്നുളളത് ഏതൊരാളുടെയും സ്വപ്നമാണ്. മുടി കൊഴിച്ചില്‍ പ്രായക്കൂടുതല്‍ തോന്നിക്കും. നരയും അതുപോലെ തന്നെ ഏതൊരു ശരീര ഭാഗവും പോലെ മുടിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും പരിചരണം അത്യന്താപേക്ഷിതമാണ്.
മുടിയുടെ രോഗങ്ങള്‍
രോഗങ്ങള്‍ മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തും. അത്തരം രോഗങ്ങളെ ചികിത്സിച്ചു മാറ്റിയ ശേഷം മുടി വളരാനുളള ഔഷധങ്ങള്‍ ഉപയോഗിച്ചെങ്കിലേ പ്രയോജനം ഉണ്ടാകൂ. വിദഗ്ദ്ധന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചിട്ടായിരിക്കണം ചികിത്സ.
താരന്‍
വളരെ സാധാരണയായി കാണുന്ന ഒരു രോഗമാണ് ഇത്. തല ചീകുമ്പോള്‍ പൊടിപോലെ ഇളകി പൊങ്ങി പറക്കുന്നത് കാണാം. തലയില്‍ ചൊറിച്ചിലും മുടി കൊഴിച്ചിലും ഉണ്ടാകാം. കഫാധികമായ ഒരു ചര്‍മ്മരോഗമാണ് ഇത്. എണ്ണ്, പുളി, മധുരം ഇവയുളള ആഹാരം കുറയ്ക്കണം. എള്ളെണ്ണ പൊതുവേ നല്ലതല്ല എന്നു പറയാം. എന്നാല്‍ വെളിച്ചെണ്ണയുടെ വിവിധ കൂട്ടുകള്‍ പുറമേ തേക്കാന്‍ നല്ലതാണ്. മാലത്യാദി, ദൂര്‍ധൂര പത്രാദി മുതലായ വെളിച്ചെണ്ണകളാണ് സാധാരണ ഉപയോഗിക്കാറണ്ട്.
സെബോറിക് ഡെര്‍മറൈറ്റിസ്
തൊലിയിലെ എണ്ണ (സെബം) ഉാക്കുന്ന ഗ്രന്ഥികളാണ് സെബേഷ്യസ് ഗ്രന്ഥികള്‍. ഇവ തലയിലും കഴുത്തിലും കക്ഷത്തിലും ഗുഹ്യഭാഗങ്ങളിലും കൂടുതലായി കാണുന്നു. ഈ ഭാഗങ്ങളില്‍ തൊലിക്ക് നീരു വയ്ക്കുകയും സെബം ധാരാളമായി ഉണ്ടായി ക്രമേണ പൊടിപോലെയാവുകയും താരനായി തെറ്റിദ്ധരിക്കുകയും ചെയ്യാം. സെബോറിക് ഡെര്‍മറ്റൈററിസ് രോഗമാണിത്. തലയില്‍ ഇത്തരം ഗ്രന്ഥികള്‍ കൂടുതല്‍ ഉളളതുകൊണ്ട് തലയോട്ടിയില്‍ സെബം കൂടുതലായി കാണപ്പെടുന്നു. പിത്ത-കഫ പ്രധാനമായ ഇതിന്റെ ചികിത്സയാണ് ചെയ്യേണ്ടത്.
സോറിയാസിസ്
തലയിലെ മുടി കൊഴിഞ്ഞു പോകുന്നതിന് മറ്റൊരു കാരണമാണ് സോറിയാസിസ്. സെബോ സോറിയാസിസ് സ്‌ക്കാല്‍പ്പ് സോറിയാസിസ് എന്നൊക്കെ പറയുന്ന വിവിധ സോറിയാസിസുകള്‍ തലയില്‍ ഉണ്ടാകാം. തൊലി വെളുത്ത് ചെതുമ്പല്‍ പോലെ ഇളകിയ തൊലിയുടെ അടിയില്‍ ചെറിയ രക്തപ്പാടുകളും കാണാനാവും. അമിതവേഗത്തില്‍ വളര്‍ന്ന് തൊലി ചില ഭാഗങ്ങളില്‍ മരിച്ച ഡെര്‍മിസ് പാളികളാവുന്നതുകൊാണ് ഇങ്ങനെ കാണുന്നത്. തൊലിയുടെ വളര്‍ച്ച പ്രക്രിയ വികലമാകുന്ന കഫ പ്രധാനമായ രോഗത്തെ കിടിഭം എന്നാണ് പുരാണഗ്രന്ഥങ്ങളില്‍ പറയുന്നത്. സോറിയാസിസിന് ഫലപ്രദമായ ചികിത്സ മാവേലില്‍ ഹെയര്‍കെയര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ലഭ്യമാണ്.
ഫോളിക്കുലര്‍ ഡെര്‍മറ്റൈറ്റിസ്
രോമത്തിന്റെ വേരുകളില്‍ വെളള മുത്തുകള്‍ പോലെ നിരന്ന് പഴുപ്പുാകുന്ന പിത്ത പ്രധാനമായ രോഗമാണിത്. തുടക്കത്തിലെ ശ്രദ്ധിച്ച് ചികിത്സിച്ചില്ലെങ്കില്‍ ദീര്‍ഘകാലാനുബന്ധിയാകാനും മുടി ധാരാളമായി പൊഴിഞ്ഞു പോകാനും സാധ്യതയുണ്ട്. ആരംഭത്തിലെ വൈദ്യ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച് ഔഷധ പ്രയോഗം വേരോഗമാണിത്. ഇതിന് ഫലപ്രദമായ ചികിത്സമാവേലില്‍ ഹെയര്‍കെയര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ലഭ്യമാണ്
അലോപേഷ്യ എരിയേറ്റ
ചെറിയ വട്ടത്തില്‍ കഷണ്ടി ബാധിച്ചതു പോലെ സമ്പുര്‍ണ്ണമായി മുടി പൊഴിഞ്ഞു പോകുന്ന രോഗമാണിത്. ഭാവിയില്‍ പല വൃത്തങ്ങള്‍ പരസ്പരം കൂട്ടിമുട്ടുകയും മുഴുവന്‍ മുടിയും നഷ്ടമാകുകയും ചെയ്യും. അപൂര്‍വ്വമായി ശരീരം മുഴുവനും (അലോപേഷ്യ യൂണിവേഴ്‌സാലിസ്) ഇത് ബാധിക്കാറുണ്ട്. രോഗപ്രതിരോധ ശേഷിയുടെ പ്രശ്‌നങ്ങള്‍ അണുബാധ തുടങ്ങിയ വിവിധ കാരണങ്ങള്‍ ഇതിന് ആധുനിക വൈദ്യശാസ്ത്രം പറയുന്നുങ്കെിലും വ്യക്തമായ കാരണം ഇന്നും അറിഞ്ഞുകൂടാ. ആയുര്‍വേദ ചികിത്സ ഇതിന് ഫലപ്രദമാണ്. ഇതിന് ഫലപ്രദമായ ചികിത്സമാവേലില്‍ ഹെയര്‍കെയര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ലഭ്യമാണ്
മുടിയിലെ ഫംഗസ്
മുടിയില്‍ കായുണ്ടായി വരിക, മുടി കീറിയും മുറിഞ്ഞും പോവുക ഇവയാണ് ലക്ഷണങ്ങള്‍. വേവ് ചേര്‍ത്ത തിക്തകം പോലെയുളള കഷായങ്ങളില്‍ മുടി മുക്കി വയ്ക്കുക.
ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍
പുരുഷ ഹോര്‍മോണായ ടെസ്റ്റൊസ്റ്റിറോണ്‍ മുടിവേരുകളില്‍ ഉളളത് മൂടി കൊഴിച്ചിലിന് കാരണം ആകാറുണ്ട്.
പോഷകാഹാരക്കുറവ്
വലിയ ഒരു ശതമാനം യുവതികളില്‍ കാണുന്ന മുടി കൊഴിച്ചിലിന്റെ കാരണം പോഷകാഹാരക്കുറവാണ്. മെലിയാനുളള അധിക ത്വരയും തടിവയ്ക്കും എന്ന ഭയവും മൂലം ആഹാരം കുറയ്ക്കുകയും ക്ഷീണവും മുടി കൊഴിച്ചലുമായി പ്രത്യക്ഷപ്പെടുകയും ചെയ്യും. കൃത്യമായി ആഹാരം കഴിക്കുകയും ഇലക്കറികളും വേവിക്കാത്ത പച്ചക്കറികളും മാംസ്യാഹാരങ്ങളും ധാരാളം കഴിക്കുകയും വേണം. ഇരുമ്പിന്റെ അംശവും പ്രോട്ടീനുകളും മുടി വളരാന്‍ അത്യവശ്യമാണ്. ച്യവനപ്രാശം, നരസിംഹ രസായനം ഇവ ഇതില്‍ അത്യന്തം ഫലപ്രദമാണ്.
മുടി കൊഴിച്ചില്‍ പ്രധാന കാരണം പാരമ്പര്യം
പാരമ്പര്യ കാരണങ്ങള്‍ കൊണ്ടുണ്ടാക്കുന്ന മുടി കൊഴിച്ചില്‍ പരിഹരിക്കാന്‍ അത്രയെളുപ്പമല്ല. എന്നാല്‍ ഇത് ഫലപ്രദമായി പ്രതിരോധിക്കാവുന്നതാണ്. ശരിയായ പരിചരണത്തിലൂടെയും ചികിത്സയിലൂടെയും മുടി കൊഴിച്ചില്‍ വലിയൊരളവോളം പരിഹരിക്കാനാവും.
പുരുഷന്മാരുടെ മുടി കൊഴിച്ചില്‍ അറുപത് ശതമാനവും കഷണ്ടിയുടെ വകഭേദങ്ങളാണ്. പാരമ്പര്യമായി മുടി കൊഴിച്ചിലുളള പുരുഷന്മാരില്‍ 35 വയസ്സാകുമ്പോഴേക്കും മൂന്നിലൊരാള്‍ക്ക് കഷണ്ടിയുടെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും പുരുഷന്മാരുടെ മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങള്‍ പാരമ്പര്യം, ജീവിത സാഹചര്യം, രോഗങ്ങള്‍ തുടങ്ങിയവയാണ്.
മുടി കൊഴിച്ചിലിന്റെ വേറെ പ്രധാന കാരണങ്ങളിലൊന്നാണ് മാനസിക സമ്മര്‍ദ്ദം, സമ്മര്‍ദ്ദം നിറഞ്ഞ തൊഴില്‍ സാഹചര്യങ്ങള്‍, അടുപ്പമുളള ആളുകളുടെ മരണം, ഗൗരവമേറിയ രോഗബാധകള്‍ തുടങ്ങിയവയൊക്കെ മുടി കൊഴിച്ചിലിന് കാരണമാകും. നിത്യവും ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരുന്നവര്‍, ശാരീരികാധ്വാനം കൂടുതലുളള ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കും മുടി കൊഴിച്ചിലുണ്ടാവാം.
ഉപ്പ് കൂടുതല്‍ ഉളള വെളളം, ഭക്ഷണത്തിലെ വ്യത്യാസങ്ങള്‍, കൂടിയ ചൂട്, വലിയ തണുപ്പ് തുടങ്ങിയവയൊക്കെ മുടി കൊഴിച്ചിലുണ്ടാക്കാം. വെളളത്തിന് മുടി കൊഴിച്ചിലുമായി വളരെയധികം ബന്ധമുണ്ട്. കുളിക്കാനുളള വെളളവും കുടിവെളളവും ഒരു പോലെ പ്രധാനമാണ്. ക്ലോറിന്‍ പോലുളള രാസവസ്തുക്കള്‍ കലര്‍ന്ന വെളളത്തില്‍ കുളിക്കുന്നത് മുടി കൊഴിച്ചിലിന്റെ വേഗം കൂട്ടും. കാന്‍സര്‍, ടൈഫോയ്ഡ്, ക്ഷയം, തൈറോയ്ഡ് രോഗങ്ങള്‍ തുടങ്ങിയവയും മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കാന്‍ കാരണമാകാറുണ്ട്. ചില മരുന്നുകളുടെ പാര്‍ശ്വഫലമായും മുടി കൊഴിച്ചിലുണ്ടാകാം. വേദനസംഹാരി മരുന്നുകളുടെ നിരന്തര ഉപയോഗവും മുടി കൊഴിച്ചിലുണ്ടാക്കാറുണ്ട്.
വിരളമായ സ്ത്രീകളില്‍ കഷണ്ടി കാണാറുളളൂ. എന്നാല്‍ മുടി കൊഴിച്ചിലില്‍ ഇവര്‍ പിന്നിലല്ല. തലയോട്ടി തെളിയും വിധം മുടി കൊഴിയാറില്ലെന്ന് മാത്രം. മുടി കൊഴിച്ചിലിനു പുരുഷന്മാരെ ബാധിക്കുന്ന എല്ലാ കാരണങ്ങളും സ്ത്രീകള്‍ക്കും ബാധകമാണ്. സ്ത്രീകളെ മാത്രം ബാധിക്കുന്ന ചില കാരണങ്ങളുമുണ്ട്. ഗര്‍ഭധാരണം, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം തുടങ്ങിയവയാണതില്‍ പ്രധാനം. ഇതിന് ഫലപ്രദമായ ചികിത്സ മാവേലില്‍ ഹെയര്‍കെയര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ലഭ്യമാണ്
മുടി വളരാന്‍ മരുന്ന്
മുടി കൊഴിച്ചിലിന്റെ കാരണം എന്താണ് കണ്ടുപിടിക്കുകയാണ് ആദ്യം വേണ്ടത്. മതിയായ പോഷകങ്ങളുടെ അഭാവമാണ് കാരണമെങ്കില്‍ മുടി വളരാന്‍ മാവേലില്‍ ഹോസ്പിറ്റലിലെ മരുന്നുകള്‍ ഉപയോഗിക്കുക. ഇത് ഉപയോഗിച്ചാല്‍ കൊഴിഞ്ഞു പോയ മുടിക്ക് പകരം മുടി കിളിര്‍ക്കും. കഷണ്ടി പോലെ നെറ്റി കയറുന്നതിനു പരിഹാരമായി നിര്‍ദേശിക്കപ്പെടുന്ന മരുന്നുകള്‍ ഉപയോഗം നിര്‍ത്തിയാല്‍ വീണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. എന്നാല്‍ മുടി വളരാനുളള മാവേലിലെ മരുന്നുകള്‍ ഉപയോഗം നിര്‍ത്തിയാലും വീണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകില്ല.
താരന്‍
താരന്‍ മുടി കൊഴിച്ചില്‍ ഉണ്ടാക്കുകയും മുടിയുടെ വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യും. ഫംഗസ് മൂലമാണ് കൂടുതല്‍ പേരിലും താരനുണ്ടാക്കുന്നത്. രാസപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത് തലയോട്ടിയിലെ ചര്‍മ്മം വരണ്ടതാക്കുകയും താരന്‍ ഉണ്ടാവുകയും ചെയ്യും. ഇത് വരണ്ടപൊടി പോലെയാണ് കാണപ്പെടുക. ഇത് പുരികത്തിലേക്കും കണ്‍പീലിയിലേക്കും പകരാന്‍ സാധ്യതയുണ്ട്. ശിരോചര്‍മ്മത്തില്‍ കൂടുതല്‍ സീബം ഉല്പാദിപ്പിക്കുന്നതു മൂലം താരന്‍ ഉണ്ടാവാം. ഇത് അഴുക്ക് പോലെയാണ് കാണപ്പെടുക. താരന്‍ കൂടി നീരൊലിപ്പും അണുബാധയും ഉണ്ടാകുന്നതാണ് സെബോറിക് ഡെര്‍മാറ്റൈറ്റിസ് എന്ന അവസ്ഥ. ഹൃദ്രോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ താരന്‍ വേഗത്തില്‍ ബാധിക്കുന്നതായി കാണാറുണ്ട്.
അകാലനര
പാരമ്പര്യം, സമ്മര്‍ദ്ദം, പോഷകക്കുറവ് എന്നിവ അകാലനരയ്ക്ക് കാരണമാകും. വെളളപ്പാണ്ട് ഉളളവരുടെ തലയിലും വെളളപ്പാണ്ട് ഉണ്ടെങ്കില്‍ ആ ഭാഗത്തെ മുടി നരയ്ക്കും. ഇതിന് മാവേലില്‍ ഹോസ്പിറ്റലില്‍ ഫലപ്രദമായ മരുന്ന് ലഭ്യമാണ്. നല്ല മുടി കൊണ്ട് ശ്രദ്ധാകേന്ദ്രമാകുന്ന സ്ത്രീകളോട് ആസൂയ തോന്നിയിട്ടില്ലേ. ആരോഗ്യമുളള മുടി ആരോഗ്യമുളള ശരീരത്തിന്റെയും ലക്ഷണമെന്ന് വൈദ്യശാസ്ത്രം. ശരീരത്തിലെ ഏഴു ധാതുക്കളില്‍ ഒന്നായ അസ്ഥി ക്ഷയിക്കുമ്പോള്‍ മുടിക്കും ക്ഷീണമുണ്ടാകാമെന്ന് ആയൂര്‍വേദം പറയുന്നു. അഴകും ആരോഗ്യവും ഉളള മുടി സ്വന്തമാക്കാന്‍ ശീലിക്കേണ്ട ചിട്ടകളും മാര്‍ഗ്ഗങ്ങളും ഇതാ.
മുടിയുടെ സ്വഭാവമറിഞ്ഞ്
മുടിക്ക് ആവശ്യമായ പരിചരണം നല്‍കാന്‍ ആദ്യം മുടിയുടെ സ്വഭാവം തിരിച്ചറിയണം. സ്വഭാവം അനുസരിച്ച് മുടിയെ മൂന്നായി തിരിക്കാം.
വരണ്ട മുടി : ഈ സ്വഭാവം ഉളള മുടി വരണ്ടും പാറിപ്പറന്നുമിരിക്കും.
എണ്ണമയമുളള മുടി : ഇത്തരം മുടി എണ്ണ പുരട്ടിയില്ലെങ്കിലും എണ്ണ തേച്ചതു പോലെ ഒട്ടിയിരിക്കും.
സാധാരണ മുടി : കൂടുതല്‍ വരള്‍ച്ചയോ അറ്റം പൊട്ടിയ മുടി, തീരെ ഉളളില്ലാത്ത ഭംഗിയില്ലാത്ത ഡള്‍ ആന്റ് ഡാമോജ്ഡ് ഹെയര്‍ എന്നിങ്ങനെ വേറെയും തരം തിരിവുകളുമുണ്ട്. വിദഗ്ദ്ധ ബ്യൂട്ടീഷന്റെ സഹായത്തോടെ നിങ്ങളുടെ മുടി ഏതു വിഭാഗത്തില്‍ പെട്ടതാണെന്ന് തിരിച്ചറിഞ്ഞു വേണം വേപരിചരണം നല്‍കാന്‍. മുടി ഏത് വിഭാഗത്തില്‍ പെട്ടതാണെങ്കിലും അഴുക്കും ചെളിയും നീക്കി വൃത്തിയായി സൂക്ഷിക്കുക എന്നതാണ് കേശ പരിപാലനത്തിലെ അടിസ്ഥാന പ്രമാണം.
ഒരു വ്യക്തിയുടെ തലയില്‍ നിന്ന് ദിവസം ഏകദേശം 10 മുതല്‍ 50 മുടി വരെ കൊഴിഞ്ഞു പോകാം. മുടി പോകുന്നത് ഇതിലും കൂടിയ അളവിലായാല്‍ ശ്രദ്ധിക്കണം. വിറ്റാമിനുകളുടെയും പ്രോട്ടീന്റെയും കുറവ് മുടി കൊഴിച്ചില്‍ കൂട്ടും. ചെളി, പൊടിപടലങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ മാവേലില്‍ താളിപ്പൊടി ഉപയോഗിക്കാം. പൊടിപടലങ്ങളുളള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരും ബസിലും ബൈക്കിലുമെല്ലാം കൂടുതല്‍ യാത്ര ചെയ്യുന്നവരും ഒന്നിടവിട്ട ദിവസങ്ങളില്‍ മാവേലില്‍ താളിപ്പൊടി ഉപയോഗിക്കുക.
മുടിക്ക് തണുപ്പും മിനുസവും കിട്ടാന്‍ കണ്ടീഷണര്‍ സഹായിക്കും. മാസത്തിലൊരിക്കല്‍ കണ്ടീഷണര്‍ മുടിയില്‍ തേച്ചിട്ട് ആവി പിടിക്കുന്നത് നല്ലതാണ്. ഒരു ടവ്വല്‍ ചെറുചൂടുളള വെളളത്തില്‍ മുക്കി ചൂടോടെ മുടിയില്‍ കെട്ടിവയ്ക്കുക. ആവി കിട്ടിയ ശേഷം ടവ്വല്‍ മാറ്റുക. പിന്നീട് മുടി കഴുകുക.
അകാലനര തടയാന്‍
മുപ്പത് വയസ്സിനു മുമ്പേ നര വരുന്നതാണ് അകാലനരയായി കണക്കാക്കുന്നത്. മാനസിക സമ്മര്‍ദ്ദം, പരിപാലനക്കുറവ്, രോഗങ്ങള്‍ എന്നിവയെല്ലാം അകാലനരയ്ക്ക് കാരണമാകാം. അകാലനര പാരമ്പര്യമായി വരുന്നവരുമുണ്ട്. ഇങ്ങനെ വരുന്ന നര ചികിത്സിച്ചു മാറ്റുക അത്ര പ്രായോഗികമല്ല.
ആരോഗ്യമുളള തലമുടിക്ക്
സൗന്ദര്യം മാത്രമല്ല ശരീരത്തിന്റെ ആരോഗ്യത്തിന്റെ കൂടി ലക്ഷണമാണ് ആരോഗ്യമുളള തലമുടി. ശരീരത്തിന്റെ ഫിറ്റ്‌നസ് ശ്രദ്ധിക്കുന്നതു പോലെ മുടിയുടെ ഫിറ്റ്‌നസിലും നമ്മള്‍ പ്രത്യേകം കരുതലെടുക്കണം. തലയില്‍ പുരട്ടുന്നതു മാത്രമല്ല നമ്മള്‍ കഴിക്കുന്ന ഭക്ഷണവും മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ആരോഗ്യമുളള തലമുടിക്കു വേണ്ട ആഹാരം കഴിക്കാനും ശ്രദ്ധിക്കണം.
ചികിത്സ തേടാം
ദിവസം 100 മുടിയിഴകളില്‍ കൂടുതല്‍ നഷ്ടമാകുമ്പോഴാണ് മുടി കൊഴിച്ചിലിനു ചികിത്സ തേടേണ്ടത്. മുടിയിഴകളില്‍ എണ്ണിയെടുക്കുക സാധ്യമല്ലാത്തതിനാല്‍ മുടിയുടെ ഉളള് കുറയുന്നതായി തോന്നിയാല്‍ ചികിത്സ തേടാം. മുടി കൊഴിച്ചിലിന് ഒരു കാരണം തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന വൈകല്യമാണ്. മുടി വട്ടത്തില്‍ കൊഴിഞ്ഞാലും ചികിത്സ തേടണം.
മധ്യവയസ്‌ക്കരായ സ്ത്രീകളില്‍ (30 നും 50 നും വയസ്സിനിടയ്ക്ക്) സാധാരണയായി മുടി കൊഴിച്ചിലിന്റെ തോത് കൂടുതല്‍ ആയിരിക്കും ഇതിന് പ്രത്യേകിച്ച് കാരണമൊന്നും കാണാറില്ല. ഭൂരിപക്ഷം പേരിലും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പ്രത്യേക ചികിത്സയൊന്നും കൂടാതെ മുടി കൊഴിച്ചില്‍ നില്‍ക്കും.
വടിവൊത്ത വയറിനും ഇടുപ്പിനും
ആകാര സൗകുമാര്യം കൊണ്ട് ആകര്‍ഷണീയരാകാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുളളത്. പ്രത്യേകിച്ചും സ്ത്രീകളില്‍? അമിതവണ്ണം, പേശീക്ഷീണം, കൊഴുപ്പടിയല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് സ്ത്രീ ശരീരത്തിന്റെ സൗന്ദര്യത്തെയും ആകര്‍ഷണീയതെയും കെടുത്തുന്നത്. ഇടുപ്പിനും വയറിനും വണ്ണം കൂടുന്നതില്‍ അമിതവണ്ണത്തിനും പ്രധാന പങ്കുണ്ട്. പുരുഷന്മാര്‍ക്ക് 90 സെ.മീ സ്ത്രീകള്‍ക്ക് 80 സെ.മീ. റും ആണ് അനുവദനീയമായ പരമാവധി ഇടുപ്പ് വണ്ണം. വടിവൊത്ത വയറും ഇടുപ്പും സ്വന്തമാക്കുവാന്‍ മാവേലില്‍ ഹോസ്പിറ്റലില്‍ വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
മുടിയില്‍ രാസവസ്തുക്കള്‍ പരീക്ഷിക്കരുത്
മുടി നീണ്ടു നിവര്‍ന്ന് മിനുസമായി കിടക്കാന്‍ സ്‌ട്രെയിറ്റനിങ്ങും സ്മൂത്തിനിങ്ങും വ്യാപകമായി ഉപയോഗിച്ചു വരുന്നു. എന്നാല്‍ ഇവയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും അയണ്‍ ചെയ്യുന്നതും മുടിയെ വരണ്ടതാക്കി ദുര്‍ബലമാക്കുന്നു. മുടി പെട്ടെന്ന് പൊട്ടി പൊകാന്‍ സാധ്യതയുണ്ട്. രാസവസ്തുക്കളുടെ അമിത ഉപയോഗം മൂലം തലയോട്ടിയില്‍ ചൊറിച്ചില്‍ പോലുളള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും താരന്‍ വരാന്‍ കാരണമാകുകയും ചെയ്യാം. കൂടാതെ രാസവസ്തുക്കളുടെ ഉപയോഗം മുടിയുടെ വേരിനെ തന്നെ ദുര്‍ബലമാക്കുകയും മുടി കൊഴിച്ചിലിനു കാരണമാകുകയും ചെയ്യും.
മുടി കൊഴിച്ചില്‍ പരിഹരിക്കാം
ദൈവം അപൂര്‍വ്വം ചില നല്ല തലകളേ സൃഷ്ടിച്ചിട്ടുളളൂ. അവ മറച്ചു വയ്ക്കായെന്ന് അദ്ദേഹം തീരുമാനിച്ചു. കഷിയുളളവര്‍ പലപ്പോഴും ആശ്വാസം കണ്ടെത്താന്‍ ഉരുവിടാറുളള വാക്കുകള്‍ ആണിവ. എന്നാല്‍ തലമുടിയില്‍ ചായം പൂശിയും പലതരം എണ്ണകളും ലേപനങ്ങളും എന്തിനു ലക്ഷങ്ങള്‍ മുടക്കി തലമുടി തന്നെ വച്ചു പിടിപ്പിച്ചുമൊക്കെ യൗവ്വനം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ മലയാളിയുടെ സൗന്ദര്യ സങ്കല്പത്തില്‍ ഇടതൂര്‍ന്ന ആരോഗ്യമുളള തലമുടിയുടെ പ്രാധാന്യം മനസിലാക്കാവുന്നതേയുളളൂ. വിപണിയില്‍ ഇന്നുളള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശിരോകോശ വര്‍ദ്ധനക്കായുളള ഉല്പ്പന്നങ്ങളുടെ ഒരു പ്രളയം കാണാവുന്നതാണ്. എന്നാല്‍ തലമുടി കൊഴിയുന്നതിനുളള കാരണങ്ങള്‍ മനസ്സിലാക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്താലേ പൂര്‍ണ്ണ ശമനം കിട്ടൂ.
മുടി വളരുന്ന വഴികള്‍
മുടി കൊഴിച്ചിലിനുളള കാരണങ്ങള്‍ മനസിലാക്കമെങ്കില്‍ മുടി വളരുന്നതെങ്ങനെയെന്ന് ആദ്യം അറിയണം. ത്വക്കിന്റെ മുകള്‍ ഭാഗത്തുളള എപ്പിഡെര്‍മിഡില്‍ നിന്നും ഉണ്ടാകുന്ന ട്യൂബ് പോലുളള ഹെയര്‍ ഫോളിക്കിളില്‍ നിന്നാണു പുറമെ കാണുന്ന മുടിനാര് ഉണ്ടാകുന്നത്. അതായത് മുടിയുടെ വേരാണ് ഹെയര്‍ ഫോളിക്കിള്‍ എന്നു പറയാം. ഈ ഫോളിക്കിളിന്റെ അടി ഭാഗത്തുളള ഹെയര്‍ ബള്‍ബിലുളള കോശങ്ങളില്‍ നിന്നും പാക്രികമായ രീതിയിലാണു മുടി ഉണ്ടാകുന്നത്. അതായത് വളര്‍ച്ചയും വിശ്രമവും വീഴ്ചയും കൂടി ചേര്‍ന്ന ഒരു കോശചക്രം.
എന്താണീ കോശചക്രം ?
ഹെയര്‍ ബള്‍ബിലെ കോശങ്ങള്‍ വിഘടിച്ച് അവയില്‍ നിന്നും മുടി ഉണ്ടായി വളരുന്ന ഘട്ടത്തെ ആനജന്‍ എന്നാണു പറയുക. ഈ ഘട്ടത്തിന്റെ ദൈര്‍ഘ്യമാണ് അവിടെ നിന്നും ഉണ്ടാകുന്ന മുടിയുടെ നീളത്തിന് നിദാനം. ശിരോചര്‍മ്മത്തിലെ മുടിയുടെ ആനജന്‍ കാലം മൂന്നു മുതല്‍ നാലു വര്‍ഷം വരെ നീളാറുണ്ട്. സാധാരണയായി ശിരോചര്‍മ്മത്തിലെ 80-90 ശതമാനം ഹെയര്‍ ഫോളിക്കിളുകളും ആനജന്‍ അവസ്ഥയിലായിരിക്കും. ആനജന്‍ കഴിഞ്ഞ് വിശ്രമത്തിന്റെ ഘട്ടത്തിലേക്ക് എത്തുന്ന മുടി ഒരു ചെറിയ ഗദയുടെ രൂപം പ്രാപിക്കുകയും ത്വക്കിന്റെ ഉപരിതലത്തിലേക്ക് പതുക്കെ നീങ്ങുകയും ചെയ്യും. അതിനുശേഷം ടെലോജന്‍ എന്ന ഘട്ടത്തില്‍ എത്തുന്ന മുടി 30 മുതല്‍ 4 മാസം കൊണ്ട് കൊഴിയുകയും ചെയ്യുന്നു. മിക്കപ്പോഴും പഴയ മുടി കൊഴിയുന്നതിന് മുന്‍പ് ഹെയര്‍ ഫോളിക്കിള്‍ അടുത്ത വളര്‍ച്ചാ ഘട്ടത്തിലേക്ക് കടക്കുകയും ആനജന്റെ പകുതി ദൈര്‍ഘ്യം പിന്നിടുകയും ചെയ്യും. താരന്‍ ഉണ്ടാവുന്നതില്‍ പലപ്പോഴും ഒരു ഫംഗസിന്റെ പ്രവര്‍ത്തനവും ഉാകറുണ്ട്. സോറിയാസിസ് പോലുളള ചില അസുഖങ്ങളുമായി ബന്ധപ്പെട്ടു കാണുന്ന താരനാവട്ടെ കുളിക്കുന്നതിന് മുന്‍പ് മാവേലില്‍ ഓയില്‍ തലയില്‍ തേച്ചു പിടിപ്പിച്ചു മാവേലില്‍ താളിപ്പൊടി ഉപയോഗിച്ചു കഴുകി കളയുന്നത് വഴി കുറയുകയും ചെയ്യും. അതിനാല്‍ ഏത് തരത്തിലുളള താരനാണ് എന്നു മനസിലാക്കി വേണം മാവേലില്‍ ഓയില്‍ ഉപയോഗിക്കാന്‍.
യുവത്വത്തിന്റെ ഫാഷന്‍
ചുരുണ്ട മുടിയെ സ്‌ട്രെയിറ്റ് ചെയ്യുന്നതും പേം ചെയ്തു ചുരുട്ടുന്നതും പലവിധ കളര്‍ ചെയ്യുന്നതും ഇന്നു ഫാഷനാണല്ലോ. ഈ ട്രീറ്റുമെന്റുകള്‍ക്ക് ഉപയോഗിക്കുന്ന പലവിധ രാസവസ്തുക്കളും മുടിയുടെ ആരോഗ്യത്തെയും അഴകിനെയും ബാധിക്കും
ഈ ട്രീറ്റുമെന്റുകളില്‍ ഏറ്റവും ദോഷകരം സ്‌ട്രെയിറ്റനിങ്ങും പേമിങ്ങുമാണ്. ഇവ മുടിയുടെ ബലം കുറയ്ക്കുകയും മുടി കൊഴിച്ചില്‍ ഉണ്ടാകാന്‍ ഇടയാക്കുകയും ചെയ്യും. മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പരിചയ സമ്പന്നരായ ബ്യൂട്ടിഷന്മാരുടെ പക്കല്‍ മാത്രമേ ചെയ്യാവൂ. സ്‌ട്രെയിറ്റ് ചെയ്ത ശേഷം ബ്യൂട്ടിഷന്മാര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം. ഒരു കാര്യം ഓര്‍ക്കുക. നീട്ടിയ മുടി ചുരുട്ടുകയും വീണ്ടും നിവര്‍ത്തുകയും അടിക്കടി ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷകരമാണ്.
അറ്റം പിളര്‍ന്നാല്‍
കൗമാരക്കാരെ മാത്രമല്ല എല്ലാ പ്രായത്തിലുളള സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് മുടിയുടെ അറ്റം പിളരുന്നത്. മുടി അഴിച്ചിടുന്നതു കൊണ്ട് അവ പരുക്കനാകും. അങ്ങനെ മുടിയുടെ അറ്റം പിളര്‍ന്നു പോകുന്നു. പിളര്‍ന്ന് മുടി ശരിയാക്കാന്‍ പ്രത്യേകിച്ച് മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ല. അങ്ങനെ ഒരു അവസ്ഥ വരാതെ നോക്കുകയാണ് വേണ്ടത്. ആദ്യം മുടിയുടെ അറ്റം വെട്ടിക്കളയുക. പിന്നീട് കഴിവതും പുറത്തു പോകുമ്പോള്‍ മുടി അഴിച്ചിടാതെ കെട്ടി വയ്ക്കുക.
മുടിക്കായ വളരാം
സ്ത്രീ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന മറ്റൊരു പ്രശ്‌നമാണ് മുടിയിലെ കായ്. നനഞ്ഞ മുടി കെട്ടി വയ്ക്കുന്നതാണ് ഈ പ്രശ്‌നത്തിന് കാരണം. മുടിയില്‍ ആവി കൊളളുന്നത് മുടിക്കായ് വരാതെ സംരക്ഷിക്കാം. ഇത് പരിഹരിക്കാന്‍ മാവേലില്‍ ഹെയര്‍ കെയര്‍ സ്‌പെഷ്യാലിറ്റ് ഹോസ്പ്റ്റലിലെ ചികിത്സ വളരെ ഫലപ്രദമാണ്.
പ്രസവവും മുടി കൊഴിച്ചിലും
പ്രസവാനന്തരം സ്ത്രീകളെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് അമിതമായുളള മുടി കൊഴിച്ചില്‍. പ്രസവം കഴിഞ്ഞ് മൂന്ന് മുതല്‍ ആറു മാസം കഴിയുമ്പോള്‍ മുടി കൊഴിച്ചിലുണ്ടാകാം. ഗര്‍ഭാവസ്ഥയില്‍ ഉളള ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിനു കാരണം. ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഹോര്‍മോണ്‍ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആകുന്നതോടെ മുടി കൊഴിച്ചില്‍ നില്‍ക്കാറാണ് പതിവ്.
മാറുന്ന ജീവിത ശൈലിയും ഭക്ഷണക്രമവും പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നതോടൊപ്പം മുടി കൊഴിച്ചിലും ഉണ്ടാക്കാറുണ്ട്. താരനും പാരമ്പര്യവും ഹോര്‍മോണ്‍ വ്യതിയാനങ്ങളും മറ്റു പല അസുഖങ്ങളും മുടി കൊഴിയാന്‍ ഇടയാക്കും. ശരിയായ കാരണം കണ്ടുപിടിച്ച് വേണ്ടവിധത്തിലുളള ചികിത്സ ആദ്യമേ ചെയ്യണം. കഷണ്ടി പോലുളള അവസ്ഥയില്‍ പലപ്പോഴും ചികിത്സ ശരിയായ വിധത്തില്‍ തുടരുകയാണെങ്കില്‍ മാത്രമേ മുടി കൊഴിച്ചില്‍ തടയാനും വളര്‍ന്ന മുടി നിലനിര്‍ത്താനും സാധിക്കൂ. മുടി കൂടുതല്‍ മുറുക്കത്തില്‍ കെട്ടി വയ്ക്കുന്നതും ശക്തമായി ചീകുന്നതുമെല്ലാം മുടി കൊഴിച്ചില്‍ ഉണ്ടാക്കാം.
പെണ്ണിന്റെ അഴക് കാര്‍കൂന്തലില്‍
ഇടതൂര്‍ന്ന് അലകളായി ഒഴുകുന്ന മുടിയഴക് ഇഷ്ടപ്പെടാത്തവരായി പെണ്ണായി പിറന്നവരിലാരും ഉണ്ടാകാറില്ല. സൗകര്യത്തെ കരുതി പലരും മുടി പലതരത്തില്‍ വെട്ടിയിടാറുണ്ടെങ്കിലും കരുത്തും സൗന്ദര്യവും നല്ല നിറവും ഉളള ഇടതൂര്‍ന്ന മുടി തന്നെയാണ് എല്ലാവരുടെയും സ്വപ്നം. മുടിയുടെ കട്ടി കുറയുന്നതും മുടി കൊഴിയുന്നതും ആണ്‍ പെണ്‍ ഭേദമില്ലാതെ എല്ലാവരുടെയും ഉറക്കം കെടുത്തുന്നതാണ്.
പരിചരണം വൈകരുത്
മുടി വളര്‍ന്ന് തുടങ്ങുന്ന കാലത്ത് തന്നെ ശ്രദ്ധയും പരിചരണവും മുടക്കം കൂടാതെ ചെയ്യണം. പ്രായം വര്‍ദ്ധിക്കുന്നതും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതും ഭക്ഷണ ക്രമത്തിലെ അസുന്തലിതാവസ്ഥയും വിവിധതരം അസുഖങ്ങളുമെല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കും. മുടിക്ക് വേണ്ടപരിചരണം നല്‍കാന്‍ ആദ്യം മുടിയുടെ സ്വഭാവം തിരിച്ചറിയണം. എണ്ണമയം ഉളള മുടി (ഓയില്‍ ഹെയര്‍) വരമുടി (ഡ്രൈ ഹെയര്‍) സാധാരണ മുടി (നോര്‍മല്‍ ഹയര്‍) എന്നിങ്ങനെ മൂന്ന് സ്വഭാവമാണ് പ്രധാനമായും മുടിക്ക് ഉളളത്.
മുടിയില്‍ ചീര്‍പ്പ് ഉപയോഗിക്കുന്നതിലും ശ്രദ്ധ വേണം. പല്ലുകള്‍ നന്നായി അകന്ന ചീര്‍പ്പുകള്‍ ഉപയോഗിക്കുക. നനഞ്ഞ മുടി ചീകരുത്. മുടി പൊട്ടാന്‍ അത് കാരണമാകും. മുടി ചീകാന്‍ ബ്രഷ് ഉപയോഗിക്കാതിരിക്കുക.
എണ്ണ തേയ്ക്കാം
ദിവസവും എണ്ണ തേച്ചു തല കുളിക്കുന്നത് മലയാളികളുടെ ഒരു ശീലമാണല്ലോ. ഓയില്‍ മസാജ് രക്ത ഓട്ടം കൂട്ടാന്‍ സഹായിക്കും.
വിശദവിവരങ്ങള്‍ക്ക് വിളിക്കുക 04734 246 360
marketing feature
Your comment?