മസ്‌കത്ത് : മസ്‌കത്തിലെ ജോലിസ്ഥലത്തുനിന്ന് കാണാതായ അടൂര്‍ സ്വദേശിയുടെ മരണത്തില്‍ ദുരൂഹത. അടൂര്‍ മണക്കാല സ്വദേശി ചെങ്ങാലിപ്പള്ളി വീട്ടില്‍ ടോണി ജോര്‍ജ്ജ് (41) ആണ് ഇബ്രിയില്‍ കെട്ടിടത്തിനു മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടോണി ജോര്‍ജ്ജിനെ കഴിഞ്ഞ 23 മുതല്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്ന് കാണാതാവുകയായിരുന്നു. എന്നാല്‍ ടോണി താമസിച്ചിരുന്ന ഹോട്ടലിന് സമീപത്തുള്ള കെട്ടിടത്തിന് മുകളില്‍ ആണ് തൂങ്ങിമരിച്ച നിലയില്‍ ടോണിയുടെ മൃതദേഹം കണ്ടെത്തിയത്.
ഹോട്ടലിനുള്ളിലും മൃതദേഹത്തിന് സമീപവും രക്തകറകള്‍ ഉണ്ടായിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. റോയല്‍ ഒമാനിലെ നിയമപ്രകാരം കമ്പനിയില്‍ ജോലിചെയ്യുന്നയാളെ കാണാതായാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരാതി നല്‍കണമെന്നാണ് . എന്നാല്‍ കമ്പനി അധികൃതര്‍ ആഴ്ചകള്‍ കഴിഞ്ഞ് പരാതി നല്‍കിയതിലും ദുരൂഹതയുള്ളതായി ബന്ധിക്കള്‍ പറഞ്ഞു. കമ്പനിയുടെ മലയാളിയായ മാനേജര്‍ അടൂര്‍ സ്വദേശി ടോണിയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഞായറാഴ്ച രാവിലെയാണ് ഇബ്രിയിലെ ഒരു കെട്ടിടത്തിനു മുകള്‍ നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെതുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് രാത്രിയിലെ ജെറ്റ് എയര്‍വെയ്‌സില്‍ നാട്ടിലേക്ക് അയച്ചത്. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും. ശനിയാഴ്ച മൃതദേഹം രാവിലെ വീട്ടില്‍ കൊണ്ടുവരും വീട്ടിലെ ശുശ്രൂഷകള്‍ക് ശേഷം സംസ്‌കാരം 3 മണിക്ക് അടൂര്‍ മണക്കാല മര്‍ത്തശ്മൂനി സെമിത്തേരിയില്‍ നടക്കും.
Your comment?