ഇന്നു മഹാശിവരാത്രി; നാടും നഗരവും ഒരുങ്ങി
ഇന്ന് മാഘമാസത്തിലെ കൃഷ്ണചതുര്‍ദശി ദിനം. മഹാശിവരാത്രി. ഹൈന്ദവ ആഘോഷങ്ങളില്‍ വ്രതത്തിനും തപസിനും പ്രാമുഖ്യം നല്‍കുന്ന ഉത്സവം. സൃഷ്ടിസ്ഥിതി സംഹാര കര്‍ത്താക്കളില്‍ സംഹാര മൂര്‍ത്തിയാണ് ശിവന്‍. എന്നാല്‍, സ്‌നേഹത്തിന്റെയും കൃപയുടെയും ത്യാഗത്തിന്റെയും മൂര്‍ത്തി കൂടിയാണ് പരമേശ്വരന്‍. സൂര്യന്‍. ചന്ദ്രന്‍, അഗ്‌നി എന്നിവയെ പ്രതിനിധീകരിക്കുന്നു ഭഗവാന്റെ മൂന്നു നേത്രങ്ങള്‍.
ഐതിഹ്യം
ശിവരാത്രിയുടെ ഉദ്ഭവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും പ്രചരിക്കുന്നുണ്ട്. പാലാഴി മഥനവേളയില്‍ പൊന്തി വന്ന കാലാഹലമെന്ന കാളകൂടവിഷം പാനം ചെയ്ത് ഭഗവാന്‍ ലോകരക്ഷ ചെയ്ത ദിവസമാണ്
ശിവരാത്രി ദിനമായി ആചരിക്കുന്നതെന്നതാണ് ഒന്ന്.
ശിവപാര്‍വതിമാരുടെ മംഗല്യദിനമാണ് മഹാശിവരാത്രിദിനമെന്നും പറയുന്നു. നടരാജമൂര്‍ത്തിയുടെ പ്രപഞ്ചതാളത്തിനൊത്ത താണ്ഡവനൃത്തദിനമാണ് ശിവരാത്രിയെന്നും ഐതിഹ്യമുണ്ട്. നാല് യാമങ്ങളിലൂടെ ശിവാരാധന
രാത്രിയുടെ നാലു യാമങ്ങളിലായാണ് ശിവാരാധന നടക്കുന്നത്. ആദ്യയാമത്തില്‍ ഈശാന മൂര്‍ത്തിയായ ഭഗവാനെ പാലില്‍ സ്‌നാനം ചെയ്യും. രണ്ടാം യാമത്തില്‍ അഘോരമൂര്‍ത്തിയായ ഭഗവാനെ തൈര് കൊണ്ടും മൂന്നാം യാമത്തില്‍ വാമദേവ മൂര്‍ത്തിയായ ഭഗവാന് നെയ്യ് കൊണ്ടും അഭിഷേകം. അന്ത്യയാമത്തില്‍ സദ്യോജത സ്വരൂപിയായ ഭഗവാനെ തേനില്‍ കുളിപ്പിച്ച് ആരാധിക്കും.
ആരാധന ലളിതം
വില്വദലങ്ങളായുള്ള മാലകളായും സുഗന്ധദ്രവ്യങ്ങളായും ശിവനെ ആരാധിക്കും. അദ്വൈത വേദാന്ത സാരമായ ഏകേശ്വര സിദ്ധാന്തത്തെ വിഴിച്ചോതുന്നതാണ് ശിവലിംഗം. ശിവക്ഷേത്രങ്ങളിലെല്ലാം നന്ദി- ഭൃംഗിമാരുടെ പ്രതിഷ്ഠ കാണാം. അല്‍പം ജലമോ പുഷ്പങ്ങളോ കൊണ്ടുള്ള ആരാധനയാല്‍ തന്നെ സംപ്രീതനാവുന്ന കാരുണ്യ വാരിധിയാണ് ശിവനെന്ന് പുരാണങ്ങളും പറയുന്നു.
ശിവരാത്രി പ്രമാണിച്ച് എല്ലാ ശിവക്ഷേത്രങ്ങളിലും പ്രത്യേക ആരാധനയും പൂജകളും ഒരുക്കിയിട്ടുണ്ട്.ശിവപുരാണ പാരായണം, സഹസ്രനാമാര്‍ച്ചന, ശിവരാത്രിപൂജ എന്നിവയാണ് പ്രധാനം.
Your comment?