അടൂര്‍:റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് പ്രദേശവാസികളുടെ പരാതിയുടെ പകര്‍പ്പ് അടൂര്‍ വാര്‍ത്തയ്ക്ക് ലഭിച്ചു.ഒരു കി.മീറ്റര്‍ പൊതുമരാമത്ത് റോഡ് നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് തുക 75 ലക്ഷവും. ഈ ടെണ്ടറില്‍ 62 ലക്ഷത്തിന് റോഡ് പണി പൂര്‍ത്തീകരിച്ചത്രെ!. കടമ്പനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളില്‍ കൂടെ കടന്നുപോകുന്ന കുണ്ടോംവെട്ടത്ത് മലനട -അടയപ്പാട് റോഡിന്റെ ടാറിംങ്ങ് ആണ് ഒരു മാസം തികയുന്നതിന് മുന്‍പ് റോഡിന്റെ ഉപരിതലം പൊളിഞ്ഞ് ഇളകി മാറാന്‍ തുടങ്ങിയത് കാണിച്ച് പ്രദേശവാസികളായ ചിലര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും പി.ഡബ്ല്യു.ഡി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും പരാതി നല്‍കിയത്.
ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡിന്റെ പണി പൂര്‍ത്തീകരിച്ചിരുന്നത്. കൂടാതെ അടയപ്പാട് ഭാഗത്ത് ഒരു പാലം കൂടി നിര്‍മ്മിച്ചിട്ടുണ്ട്. ടാറിങ് കഴിഞ്ഞ് ഒരു മാസമായ റോഡിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ നാടിന്റെ ഉത്സവമായിട്ടാണ് നിര്‍മാണോദ്ഘാടനം നടന്നത്.
ജനുവരിയവസാനമാണ് ഈ റോഡിന്റെ ടാറിംഗ് പൂര്‍ത്തീകരിച്ചത്. സംരക്ഷണ ഭിത്തി, ചെറിയ പാലം, ഓടകള്‍, കലുങ്ക്, റോഡ് നിരപ്പാക്കല്‍ അങ്ങനെ എല്ലാ പദ്ധതികള്‍ക്കും ചേര്‍ത്താണ് 62 ലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍ നടന്നത് ടാറിങും പാലംപണിയും മാത്രമാണത്രെ. അഴിമതിയാണ് ടാറിങ്ങില്‍ നടന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Your comment?