5:32 pm - Saturday November 23, 9095

ന്യൂസിലന്റിലെ നെല്‍സണിലെ ബീച്ചില്‍ കുളിക്കാനിറങ്ങിയ കുണ്ടറ സ്വദേശി മുങ്ങി മരിച്ചു

Editor

നെല്‍സണ്‍: ന്യൂസിലന്റിലെ നെല്‍സണിലെ ബീച്ചില്‍ കുളിക്കാനിറങ്ങിയ മലയാളി യുവതി മുങ്ങി മരിച്ചു. കുണ്ടറ സ്വദേശിയായ ടീനയാണ് മരിച്ചത്. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 1.30 ഓടെയാണ് സംഭവം. യുവതി മുങ്ങി താഴുന്നതു കണ്ട പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സ്റ്റുഡന്റ് വിസയില്‍ ന്യൂസിലന്റില്‍ എത്തിയ ജിലു സി ജോണിന്റെ ഭാര്യയാണ് ടീന. സ്പൗസ് വിസയിലെത്തിയതായിരുന്നു ടീന. സ്റ്റുഡന്റ് വിസാ കാലാവധി അവസാനിച്ചതിനാല്‍ വര്‍ക്ക് വിസയില്‍ ന്യൂസിലന്റില്‍ തുടരവെയാണ് ഭാര്യയേയും സ്പൗസ് വിസയില്‍ ഇങ്ങോട്ടേക്ക് കൊണ്ടു വന്നത്.

നെല്‍സമിലെ തുഹാനൗ ബീച്ചില്‍ കുളിക്കവേയാണ് ടീന മുങ്ങി മരിച്ചത്. അര്‍ദ്ധരാത്രിയില്‍ ഉല്ലാസത്തിനിറങ്ങിയതായിരുന്നു ടീനയും ഭര്‍ത്താവും. ഇരുവരും ബീച്ചിലൂടെ നടക്കുകയായിരുന്നു. അതിനു ശേഷം കുളിക്കാനായി വെള്ളത്തിലിറങ്ങിയതോടെയാണ് അപകടം ഉണ്ടായത്. പൊലീസ് എത്തുമ്പോഴേക്കും തിരമാലകള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടാന്‍ ഇരുവരും ശ്രമം നടത്തുന്നതാണ് കണ്ടത്. ജിലു ടീനയെ തള്ളി കരയിലേക്ക് എത്തിക്കാനും ശ്രമം നടത്തി. എന്നാല്‍ ടീന മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു; കണ്ടക്ടര്‍ മരിച്ചു

നടി ഭാനുപ്രിയയുടെ മുന്‍ഭര്‍ത്താവ് അന്തരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ