ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ അന്തരിച്ചു

Editor

തൃശ്ശൂര്‍: പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ (58) അന്തരിച്ചു. ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പ്രഥമശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തൃശ്ശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള അവിട്ടത്തൂര്‍ മഹാശിവക്ഷേത്രത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെയാണ് കലാമണ്ഡലം ഗീതാനന്ദന്‍ കുഴഞ്ഞുവീണത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കലാമണ്ഡലം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജ്യത്തിന് അകത്തും പുറത്തുമായി അയ്യായിരത്തിലധികം വേദികളില്‍ അദ്ദേഹം ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നാല്‍പത് വര്‍ഷമായി തുള്ളല്‍ ആഭ്യസിപ്പിക്കുന്ന ഗീതാനന്ദന് തൊള്ളായിരത്തോളം ശിഷ്യന്മാരുണ്ട്. കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ ഗീതാനന്ദന്‍ ‘തൂവല്‍ കൊട്ടാരം’, ‘മനസ്സിനക്കരെ’, ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്ര നൃത്തസംവിധായിക ശോഭനയാണ് ഭാര്യ. സനല്‍കുമാറും ശ്രീലക്ഷ്മിയും മക്കളാണ്.ഇരുവരും തുള്ളല്‍ക്കലാരംഗത്തുണ്ട്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അടൂരില്‍ ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു; കണ്ടക്ടര്‍ മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015